Daily Horoscope
✕

റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്‌മോർട്ടം ചെയ്യണം, അപേക്ഷ നൽകി പോലീസ്

Webdunia
തിങ്കള്‍, 2 മെയ് 2022 (18:26 IST)
വ്ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള നീക്കവുമായി പോലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാനുള്ള അനുമതിക്കായി താമരശേരി ഡിവൈഎസ്പിയാണ് ആർഡിഒയ്ക്ക് അപേക്ഷ നൽകിയത്.
 
മാർച്ച് 31നായിരുന്നു വ്ളോഗർ റിഫാ മെഹ്നുവിനെ ദുബായിലെ താമസ‌സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ വെച്ച് ഫോറൻസിക് പരിശോധന മാത്രമാണ് നടത്തിയിരുന്നത്.റിഫയുടെ മരണത്തിൽ ഭർത്താവിനും സുഹൃത്തിനും കൃത്യമായ പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചതിനെ തുടർന്നാണ് വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ പോലീസ് അനുമതി തേ‌ടിയത്.
 
റിഫയെ ഭർത്താവ് ദ്രോഹിക്കുന്നത് കണ്ടിട്ടുണ്ടെന്നും അബദ്ദത്തിൽ സംഭവിച്ചതാവാമെങ്കിലും റിഫയുടേത് കൊലപാതകമാകാമെന്നും ഇത് മറയ്ക്കാനാണ് ബോഡി പോസ്റ്റ്‌മോർട്ടം പോലും ചെയ്യാതെ നാട്ടിലത്തിച്ചതെന്നും റിഫയുടെ പിതാവ് റാഷിദ് ആരോപിക്കുന്നു.മുന്നോട്ട് ജീവിക്കാൻ ആഗ്രഹമുള്ള കുട്ടിയായിരുന്നു റിഫയെന്നും പെൺകുട്ടി ആത്മഹത്യ ചെയ്യില്ലെന്നുമാണ് കുടുംബം പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിളിപ്പുറത്ത് വേണം,മിന്നൽ സമരങ്ങൾക്ക് തയ്യാറാകു: ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി, കേന്ദ്രസേന 20 വരെ ഡൽഹിയിൽ തുടരും

ദേശീയപതാക ഉയർത്തുന്നത് ബിജെപിക്ക് കുറ്റമായോ?, ഇത് ഭീരുത്വം: ജന്തർ മന്തർ തിരിച്ചുപിടിക്കുമെന്ന് രാഹുൽ ഗാന്ധി

ജർമനിയിൽ റോബോട്ടിനെ ഉപയോഗിച്ച് പെൺകുട്ടിയെ കടന്നു പിടിച്ചു, 16കാരനും സുഹൃത്തും അറസ്റ്റിൽ !

അജിങ്ക്യ ഷിൻഡെയ്ക്ക് ജാമ്യം, അശുതോഷ് റാങ്കയും സൗരവ് ദാസും 5 ദിവസം കസ്റ്റഡിയിൽ, തീഹാർ ജയിലിൽ?

അടുത്ത ലേഖനം
Show comments