Daily Horoscope
✕

അൻവറിന് തിരിച്ചടി: കക്കാടം‌പൊയിലിലെ തടയണയിലെ വെള്ളം ഒഴുക്കിക്കളയാൻ ഹൈക്കോടതിയുടെ നിർദേശം

Webdunia
ചൊവ്വ, 10 ജൂലൈ 2018 (18:26 IST)
കൊച്ചി: പി വി അൻ‌വർ എം എൽ എ കക്കാടംപൊയിലിലെ ചീങ്കണ്ണിപ്പാറയിൽ അനധികൃതമായി നിർമ്മിച്ച തടയണയിലെ വെള്ളം ഒഴുക്കി കളയാൻ ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദേശം നൽകി. രണ്ടാഴ്ചക്കുള്ളിൽ നടപടി പൂർത്തിയാക്കാണമെന്നും ആവശ്യമെങ്കിൽ സാങ്കേതിക വിദഗ്ധരെ നിയോഗിക്കാമെന്നുമാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. 
 
മേഘലയിൽ ഉരുൾപൊട്ടലിനു തടയണ കാരണമായേക്കാം എന്ന് നേരത്തെ ജിയോൾജി വകുപ്പ് നിർദേശം നൽകിയിരുന്നു. അനധികൃതമായി നിർമ്മിച്ച തടയണ പൊളിക്കണമെന്ന് സംസ്ഥാന സർക്കാരും കോടതിയിൽ നിലപാട് സ്വീകരിച്ചിരുന്നു. യാതൊരു അനുമതിയും കൂടാതെ യാണ് തടയണ നിർമ്മിച്ചിരിക്കുന്നത് എന്ന് പെരിന്തൽമണ്ണ ആർ ഡി ഓ റിപ്പോർട്ട് നൽകിയിരുന്നു. 
 
നേരത്തെ കീഴ്കോടതി ഏർപ്പെടുത്തിയ സ്റ്റേ നീക്കിയാ‍ണ് ഹൈക്കോടതിയുടെ നടപടി. ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പട്ടികയിൽ അപകട സാധ്യാതയുള്ള സോൺ ഒന്നിൽ ഉൾപ്പെടുന്ന പ്രദേശമാണ് കക്കാടം‌പൊയിൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

റഷ്യയ്ക്കെതിരെ രണ്ടും കൽപ്പിച്ച്, തലങ്ങും വിലങ്ങും ആക്രമണവുമായി യുക്രെയ്ൻ, മോസ്കോയ്ക്ക് നേരെ ആക്രമണം നടത്തിയത് ആയിരത്തിലധികം ഡ്രോണുകൾ!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

പ്രിയദർശിനി നൂറാം ദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗതമന്ത്രി, വ്യാജ വാർത്ത പ്രചരിപ്പിച്ചത് മീഡിയ വൺ

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

ശ്രദ്ധിക്കുക: തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും

അടുത്ത ലേഖനം
Show comments