ചിയാങ് റായ്: ദിവസങ്ങൾ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിൽ തായ് ഗുഹയിൽ കുടുങ്ങിയ 13 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നീട്ടില്ലെങ്കിലും രക്ഷാ സേനയെ ഉദ്ധരിച്ച് വിവിധ വാർത്താ ഏജൻസികളും അന്തരാഷ്ട്ര മാധ്യമങ്ങളുമാണ് വാരിത്ത പുറത്തു വിട്ടിരിക്കുന്നത്.
അവസാനമായി ഒരു കോച്ചും ഒരു കുട്ടിയുമടക്കം രണ്ട് പേരെ മാത്രമേ പുറത്തെത്തിക്കാൻ ഉണ്ടായിരിന്നുള്ളു. കഠിനമായ മഴയേയും മറ്റു തടസങ്ങളേയും അവഗണിച്ച് നടത്തിയ രക്ഷാ പ്രവർത്തനത്തിലാണ് ഇവരെ പുറത്തെത്തിക്കാനായത്. 19 ഡൈവർ മാരാണ് രക്ഷാ പ്രവർത്തനത്തിനായി ഇന്ന് ഗുഹക്കകത്തേക്ക് പോയത്.
കഴിഞ്ഞ മാസം 23നാണ് 12 കുട്ടികളും ഇവരുടെ കോച്ചു ഗുഹക്കുള്ളിൽ അകപ്പെട്ടത്. രക്ഷാ പ്രവർത്തകരുടെ കഠിന പ്രയത്നത്തിന്റെ ഫലമായി ഇന്നലെയാണ് ആദ്യ കുട്ടിയെ ഗുഹയിൽ നിന്നും പുറത്തെത്തിക്കാനായത്. രക്ഷപ്പെടുത്തിയ കുട്ടികളെ വിദഗ്ധ ചികിത്സ നൽകി വരികയാണ്.