Daily Horoscope
✕

നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 2 ഏപ്രില്‍ 2022 (13:29 IST)
കൊച്ചി: പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീകൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുറവിലങ്ങാട് കുളത്തൂർ സ്വദേശി ഇമ്മാനുവൽ സി.കുര്യൻ എന്ന 31 കാരനാണ് സിറ്റി പോലീസ് കമ്മീഷണറുടെ സ്‌പെഷ്യൽ സംഘമായ ഷാഡോ പോലീസിന്റെ പിടിയിലായത്.

പനമ്പിള്ളി നഗർ ഭാഗത്തു രാവിലെ നടക്കാൻ ഇറങ്ങുന്ന സ്ത്രീകളെ ശല്യം ചെയ്യുകയായിരുന്നു ഇയാളുടെ സ്ഥിരം രീതി. ഇയാൾ മൂവാറ്റുപുഴയിലെ ഒരു വാഹന ഷോറൂമിൽ സർവീസ് എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. നമ്പർ പ്ളേറ്റുകൾ മാറ്റിയ ശേഷം സ്‌കൂട്ടറിൽ കറങ്ങി നടക്കുകയും കടവന്ത്ര, പനമ്പിള്ളി പ്രദേശങ്ങളിൽ എത്തി സ്ത്രീകളെ കാണുമ്പോൾ നഗ്നത കാട്ടുകയുമായിരുന്നു ഇയാളുടെ രീതി.

നിലവിൽ ഇയാൾക്കെതിരെ സൗത്ത് പോലീസ് സ്റ്റേഷനിൽ മാത്രം നാലോളം പരാതികളുണ്ട്. ഇയാളുടെ ശല്യം കൂട്ടിവന്നതോടെയാണ് ഷാഡോ പോലീസിനെ നിയോഗിച്ചത്. നിരവധി സി.സി. ടി.വി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്. അവസാനം ഇൻഫോപാർക്ക് പ്രദേശത്ത് ഇയാൾ സ്ഥിരമായി എത്താറുണ്ടെന്നു കണ്ടെത്തി നടത്തിയ പരിശോധനയിൽ ഇയാൾ തന്നെയാണ് പ്രശ്നക്കാരൻ എന്ന് കണ്ടെത്തുകയും മൂവാറ്റുപുഴയിൽ നിന്ന് ഇയാളെ പിടിക്കുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

ഇലോണ്‍ മസ്‌കിനെ 'യഥാര്‍ത്ഥ പ്രതിഭ' എന്ന് വിശേഷിപ്പിച്ച് പുടിന്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പാഴാക്കിയത് കോടിക്കണക്കിന് രൂപ

ഡൽഹി വോട്ടർപട്ടിക: 43 ലക്ഷത്തിലധികം വോട്ടുകളെവിടെ ?, അർഹരായെ ആരെയും ഒഴിവാക്കരുതെന്ന് സുപ്രീം കോടതി

രാജ്യമാണ് ഏറ്റവും വലുത്, ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി

അടുത്ത ലേഖനം
Show comments