Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കൊച്ചി മെട്രോ പാളത്തിലെ ചരിവ്; നിര്‍മാണത്തില്‍ പിശകുപറ്റിയെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍

കൊച്ചി മെട്രോ പാളത്തിലെ ചരിവ്; നിര്‍മാണത്തില്‍ പിശകുപറ്റിയെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍
, വെള്ളി, 18 മാര്‍ച്ച് 2022 (11:34 IST)
കൊച്ചി മെട്രോ നിര്‍മാണത്തില്‍ പിശകു പറ്റിയതായി ഇ.ശ്രീധരന്‍. പില്ലര്‍ നിര്‍മ്മാണത്തിലെ വീഴ്ച ഡിഎംആര്‍സി പരിശോധിക്കും. എങ്ങനെ പിശക് വന്നതെന്ന് വ്യക്തമല്ല. മെട്രോയിലെ ഒരു പില്ലറിന് ബലക്ഷയം സംഭവിച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
കൊച്ചി മെട്രോയുടെ തൂണിന് ചരിവ്; പഠന റിപ്പോര്‍ട്ട് ഇങ്ങനെ 

കൊച്ചി മെട്രോയുടെ പാളത്തിലെ ചെരിവിന് കാരണം പൈലിങ്ങിലെ വീഴ്ചയെന്ന് കണ്ടെത്തല്‍. ചരിഞ്ഞ തൂണിന്റെ പൈലിങ് ഭൂമിക്കടിയിലെ പാറയില്‍ തൊട്ടിട്ടില്ലെന്നാണ് കണ്ടെത്തല്‍. പത്തടിപ്പാലത്തെ പില്ലര്‍ നമ്പര്‍ 347 നാണ് ചെരിവ് കണ്ടെത്തിയത്. ജിയോ ടെക്‌നിക്കല്‍ പഠനത്തിലാണ് വീഴ്ച കണ്ടെത്തിയത്.

തൂണ്‍ നില്‍ക്കുന്ന സ്ഥലത്ത് 10 മീറ്റര്‍ താഴെയാണ് പാറ. ഇവിടേക്ക് പൈലിങ് എത്തിയിട്ടില്ല. പാറക്ക് ഒരു മീറ്റര്‍ മുകളിലാണ് പൈലിങ്. മണ്ണിനടില്‍ പാറ കണ്ടെത്തുന്നത് വരെ പൈലടിച്ചാണ് മെട്രോ തൂണുകള്‍ നിര്‍മിക്കേണ്ടത്. പൈലിങ് പാറയില്‍ എത്തിയാല്‍ പാറ തുരന്ന് പൈലിങ് പാറയില്‍ ഉറപ്പിക്കണം. പത്തടിപ്പാലത്ത് ഈ മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിക്കാത്തതാണ് ചരിവിന് കാരണമെന്നാണ് നിഗമനം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുണ്ട പഞ്ചായത്ത് ഉണ്ണിയെ ജയിലിലടച്ചു