Daily Horoscope
✕

കൊച്ചി സിനഗോഗ് തീവെപ്പ് കേസ്: എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി

ശ്രീനു എസ്
വെള്ളി, 23 ഒക്‌ടോബര്‍ 2026 (10:04 IST)
കൊച്ചി: കൊച്ചിയിലെ സിനഗോഗിന് നേരെ നടന്ന തീവെപ്പ് ആക്രമണവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതി എബിന്‍ പോളിനെതിരെ അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് (UAPA) ചുമത്തി. യു.എ.പി.എ. നിയമത്തിലെ 16, 18 വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇന്നലെ വൈകുന്നേരം പോലീസ് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യു.എ.പി.എ. ചുമത്തിയതോടെ ഈ തീവെപ്പ് കേസ് ഇനി മുതല്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പരിധിയില്‍ വരുന്ന കുറ്റകൃത്യമായി കണക്കാക്കപ്പെടും.
 
ആദ്യഘട്ടത്തില്‍ ആരാധനാലയത്തിന് തീവെക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ മാത്രമാണ് ചുമത്തിയിരുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വിദേശത്ത് കേന്ദ്രീകരിച്ചിരിക്കുന്ന ദേശവിരുദ്ധ ശക്തികളുടെ പ്രേരണയാലാണ് തീവെപ്പും പെട്രോള്‍ ബോംബ് ആക്രമണവും നടന്നതെന്ന് പോലീസ് കണ്ടെത്തി. ദിവസങ്ങളോളം നീണ്ട വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം യു.എ.പി.എ. ചുമത്താന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.

Related News

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കുകയല്ലാതെ ഞങ്ങൾക്ക് മുന്നിൽ വേറെ വഴിയില്ല : നയം വ്യക്തമാക്കി നെതന്യാഹു

'വെയ്റ്റ് ചെയ്യൂ'; ഇഡിയെ വട്ടംകറക്കി പിണറായി, ചോദ്യം ചെയ്യലിന് എത്തില്ലെന്ന് അറിയിച്ചു

ഒക്ടോബര്‍ 23-ന് എസ്‌ഐആറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം, പ്രകാശ്രാജ്, അഭിജീത് ദീപ്‌കെ എന്നിവര്‍ക്കൊപ്പം നിര്‍മല സീതാരാമന്റെ ഭര്‍ത്താവും!

ആരെങ്കിലും ചോദ്യം ചോദിച്ചാൽ അവരെ വിദേശ ഏജന്റാക്കും : സിജെപി സമരത്തിലെ ബിജെപി സമീപനത്തെ വിമർശിച്ച് കെ അണ്ണാമലൈ

സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇഡിയും വേഗം കുറയ്ക്കുന്നു, തിടുക്കം കാണിക്കില്ല, സമൻസ് നിലനിൽക്കും, തുടർനടപടികളിൽ ജാഗ്രത

അടുത്ത ലേഖനം
Show comments