Publish Date: Thu, 22 Oct 2026 (16:22 IST)
Updated Date: Thu, 22 Oct 2026 (16:33 IST)
കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വട്ടംകറക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിഎംആർഎൽ - എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പിണറായി ഇഡിയെ അറിയിച്ചു.
നാളെ ഹാജരാകാൻ കഴിയില്ലെന്ന് സുപ്രീം കോടതിയിലെ അനുകൂല ഉത്തരവ് കൂടി ചൂണ്ടിക്കാട്ടിയാണ് പിണറായി ഇഡിക്ക് മറുപടി നൽകിയത്. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കേണ്ടതുണ്ടെന്നും ഇഡിക്ക് നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന് ഇഡി നോട്ടീസ് നൽകിയത്. പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയ ഇഡി സംഘം പിണറായി വീട്ടിൽ ഇല്ലാത്തതിനാൽ ചുവരിൽ നോട്ടീസ് ഒട്ടിച്ച് മടങ്ങുകയായിരുന്നു. 23ന് രാവിലെ 11ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് നൽകിയത്. എന്നാൽ 23ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് പിണറായി വിജയന് നിയമോപദേശം ലഭിച്ചിരുന്നു.
മാസപ്പടി കേസിൽ ഇഡിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ ടി. എന്നിവരുടെ തീരുമാനം. ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയാകും ഇഡി അന്വേഷണത്തെ പിണറായി ചോദ്യം ചെയ്യുക.
ഹൈക്കോടതി തിരുത്തണം
സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് കേൾക്കേണ്ടിവരും. അപ്പീൽ നൽകാനുള്ള അവകാശം ഡിവിഷൻ ബെഞ്ച് നിഷേധിച്ചത് സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു. ആരോപണ വിധേയന് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ പോകാനുള്ള അവകാശം നിയമം ഉറപ്പ് നൽകുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അതിനാൽ ഡിവിഷൻ ബെഞ്ച് പിണറായിയെ കേൾക്കേണ്ടിവരും.
Also Read: 'ഞാൻ ആരേം കണ്ടിട്ടില്ല'; ആരോഗ്യമന്ത്രിയുടെ അടുത്ത നുണയും പൊളിഞ്ഞു
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല് വായിക്കുക