Daily Horoscope
✕

കെവിൻ വധം: മൂന്ന് പേർ കൂടി പിടിയിൽ

കെവിന്റെ കൊലപാതകം; മൂന്ന് പേർ കൂടി പിടിയിൽ

Webdunia
വ്യാഴം, 31 മെയ് 2018 (11:26 IST)
കോട്ടയത്ത് പ്രണയവിവാഹത്തെ തുടർന്ന് ഭാര്യാവീട്ടുകാർ കൊലപ്പെടുത്തിയ കെവിന്റെ മരണത്തിൽ മൂന്ന് പേർ കൂടി പിടിയിൽ. അഭിഭാഷകനോടൊപ്പം ഏറ്റുമാനൂർ കോടതിയിൽ കീഴടങ്ങാനെത്തിയ നലൂർ ചാലുപറമ്പിൽ വീട്ടിൽ നിഷാദ് (24), മരുതമൺ ഷിബിൻ (27) എന്നിവരും പീരുമേട് കോടതിയിൽ കീഴടങ്ങാനെത്തിയ ടിറ്റു ജെറോമും (24) ആണ് പിടിയിലായത്. 
 
ഏറ്റുമാനൂരിൽ അഭിഭാഷകനോടൊപ്പം കോടതിയിൽ കീഴടങ്ങാനെത്തിയ നിഷാദും ഷിബിനും മജിസ്‌ട്രേറ്റ് മുറിയിൽ ഇല്ലാത്തതിനാൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. പൊലീസിന്റെ നടപടിക്കെതിരെ അഭിഭാഷകൻ പരാതി നൽകിയിട്ടുണ്ട്.
 
തട്ടിക്കൊണ്ടുപോയ കാറുകളിലൊന്നിന്റെ ഉടമയും ഡ്രൈവറുമായിരുന്ന ടിറ്റു ജെറോം കോടതിയിൽ കീഴടങ്ങാൻ അപേക്ഷ നൽകിയിരുന്നെങ്കിലും കോടതി നിരസിച്ചതോടെ പൊലീസ് പിടികൂടുകയായിരുന്നു. കേസിൽ ഇതുവരെ ഒൻപതു പേർ പിടിയിലായി. ബാക്കി അഞ്ചു പേരെ തിരയുന്നു. പ്രതികൾ സഞ്ചരിച്ച 2 വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

'കിടക്കട്ടെ അകത്ത്'; സുഹൈലിന് ജാമ്യമില്ല, കുരുക്കായത് കുട്ടുകാരന്റെ ശബ്ദരേഖ

'ഒന്നും അറിയാത്ത ആഭ്യന്തര മന്ത്രി'; ഗതികെട്ട് സിറ്റി പൊലീസ് കമ്മിഷണറെ മാറ്റി

ബ്രസീലിലെ ഇടത് തരംഗത്തിൽ തോറ്റു, ഫ്ലാവിയോ ബോൾസനാരോ യുഎസിലേക്ക് നാടുവിട്ടതായി റിപ്പോർട്ട്

സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക് പോയേക്കും, ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങൽ തീരുമാനമായില്ല, നവംബറിൽ ലോഡ്ഷെഡിങ് ആശങ്ക

അടുത്ത ലേഖനം
Show comments