സംസ്ഥാനത്ത് തുടർഭരണത്തിനു സാധ്യതയെന്ന് പ്രവചിച്ച് എഴുത്തുകാരൻ എൻ.എസ്.മാധവൻ
യുഡിഎഫിനു 65 സീറ്റുകൾ ലഭിക്കും
Publish Date: Tue, 28 Apr 2026 (09:27 IST)
Updated Date: Tue, 28 Apr 2026 (09:29 IST)
കേരളത്തിൽ വീണ്ടും എൽഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് എഴുത്തുകാരൻ എൻ.എസ്.മാധവൻ. സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രവചനത്തിൽ 75 സീറ്റുകളുമായി ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്നാണ് മാധവൻ അവകാശപ്പെടുന്നത്. ജില്ല തിരിച്ച് എൽഡിഎഫിനും യുഡിഎഫിനും കിട്ടാൻ സാധ്യതയുള്ള സീറ്റുകളും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്.
യുഡിഎഫിനു 65 സീറ്റുകൾ ലഭിക്കും. ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ല. 2021 നെ സംബന്ധിച്ച് ഇടതുപക്ഷത്തിനു തിരിച്ചടിയുണ്ടാകുമെങ്കിലും 75 സീറ്റുകളുമായി അധികാരത്തിലെത്തുമെന്നും മാധവൻ പ്രവചിക്കുന്നു.
യുഡിഎഫ് - എൽഡിഎഫ് (ജില്ല തിരിച്ചുള്ള പ്രവചനം)
കാസർഗോഡ് - 2/3
കണ്ണൂർ - 3/8
വയനാട് - 3/0
കോഴിക്കോട് - 7/6
മലപ്പുറം - 15/1
പാലക്കാട് - 3/9
തൃശൂർ - 2/11
എറണാകുളം - 11/3
ഇടുക്കി - 3/2
കോട്ടയം - 4/5
ആലപ്പുഴ - 5/4
പത്തനംതിട്ട - 1/4
കൊല്ലം - 4/7
തിരുവനന്തപുരം - 2/12