'വേണ്ട ചേട്ടാ.. എന്നെ കരയിപ്പിച്ചിട്ട് നിങ്ങള്‍ നിങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടേണ്ട' - മാധ്യമ പ്രവർത്തകനോട് കാവ്യ
ആ പരിപാടി ഇനി നടക്കില്ല, എന്നെ കരയിച്ച് നിങ്ങൾ ഇനി ആൾക്കാരെ കൂട്ടണ്ട - മാധ്യമ പ്രവർത്തകനോട് കാവ്യയുടെ കിടിലൻ മറുപടി
Publish Date: Wed, 29 Nov 2017 (11:04 IST)
Updated Date: Wed, 29 Nov 2017 (11:06 IST)
ഏറെ വിവാദങ്ങൾക്കൊടുവിലാണ് ദിലീപ് - കാവ്യ വിവാഹം നടന്നത്. അഭ്യൂഹങ്ങൾക്കും ഗോസിപ്പുകൾക്കുമൊടുവിൽ 2016 നവംബർ 25നാണ് കേരളക്കരയെ ഒന്നാകെ ഞെട്ടിച്ചു കൊണ്ട് ദിലീപ് കാവ്യയുടെ കഴുത്തിൽ മിന്നുകെട്ടിയത്. അതിനുശേഷം നടിയെ ആക്രമിച്ച കേസിലും തുടർന്നുണ്ടായ സംഭവങ്ങളിലും ചാനലുകൾ ഇരുവരേയും കടന്നാക്രമിച്ചിരുന്നു. ഇപ്പോഴിതാ, ഇനിയും തങ്ങളുടെ കണ്ണീർ കണ്ട് നിങ്ങൾ വ്യൂവർഷിപ്പ് കൂട്ടേണ്ട എന്ന് കാവ്യ വ്യക്തമായി പറയുന്നു.
വിവാഹ വാര്‍ഷിക ദിവസം ആശംസ അറിയിച്ച് വിളിച്ച മാധ്യമപ്രവര്‍ത്തകനോടാണ് കാവ്യയുടെ കിടിലന്‍ മറുപടി. ആശംസകൾ അറിയിച്ച് നിരവധി പേരാണ് കാവ്യയെ വിളിച്ചത്. ഇതിൽ മാധ്യമ പ്രവർത്തകരും ഉണ്ടായിരുന്നു. ചിലർക്ക് കാവ്യയുടെ വക എന്തെങ്കിലും മറുപടിയാണെങ്കിലും മതിയെന്നായി.
വിവാഹ വാര്‍ഷികം ആശംസിക്കാന്‍ ലൈവില്‍ വിളിക്കുമ്പോള്‍ ഒരു നന്ദി.. അത്രയും മതിയെന്ന് പ്രമുഖ മലയാളം ചാനലിന്റെ റിപ്പോര്‍ട്ടര്‍ ആവശ്യം അറിയിച്ചു. എന്നാൽ, അപ്പോൾ തന്നെ കണക്കിനു മറുപടിയാണ് കാവ്യ നൽകിയതെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങള്‍ ലൈവിനിടെ വിളിച്ച് വിവാഹവാര്‍ഷികാശംസകള്‍ അറിയിക്കും. അപ്പോള്‍ ഞാന്‍ നന്ദി പറയും. ഉടനെ വരും അടുത്ത ചോദ്യം, ഇന്നത്തെ പരിപാടികളെന്തൊക്കെയാണെന്ന്. അതിനും ഞാന്‍ ഉത്തരം പറഞ്ഞാല്‍ നിങ്ങള്‍ ദിലീപേട്ടന്റെ കേസിനെ കുറിച്ച് ചോദിക്കും. പിന്നെ ചോദ്യങ്ങളോടെ ചോദ്യങ്ങളാവും.
വേണ്ട ചേട്ടാ, എന്നെ കരയിപ്പിച്ചിട്ട് നിങ്ങള്‍ നിങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടേണ്ട. എന്റെ ഒരു നല്ല ദിവസം മോശമാക്കാന്‍ സമ്മതിക്കില്ല. ആ പരിപാടി ഇനി നടക്കില്ല. എന്ന് കാവ്യ വളരെ വ്യക്തമായി കാര്യം പറഞ്ഞു.