Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇതു വായിച്ചാൽ വിജയ് സേതുപതിയെന്ന നടനോടുള്ള ആരാധനയും ബഹുമാനം കൂടും, ഉറപ്പ്!

മലയാളി യുവാവിനെ അമ്പരപ്പിച്ച് വിജയ് സേതുപതി

ഇതു വായിച്ചാൽ വിജയ് സേതുപതിയെന്ന നടനോടുള്ള ആരാധനയും ബഹുമാനം കൂടും, ഉറപ്പ്!
, ബുധന്‍, 29 നവം‌ബര്‍ 2017 (10:39 IST)
മലയാളത്തിലും തമിഴിലുമായി നിരവധി ആരാധകരുള്ള നടനാണ് വിജയ് സേതുപതി. ഉയരത്തിൽ എത്തിക്കഴിഞ്ഞാൽ ചിലർ അഹങ്കാരവും ജാഡയും കാണിക്കും, തങ്ങൾ നടന്നു കയറിയ വഴിയിലൂടെ വരുന്നവരെ ചിലർ സഹായിക്കും. അത്തരത്തിൽ ഒരു താരമാണ് വിജയ് സേതുപതി. 
 
സിനിമയുടെ കഥ പറയാനായി വിജയ് സേതുപതിയെ വിളിച്ച മലയാളിയുവാവിന് ഉണ്ടായ അനുഭവം വൈറലാകുന്നു. ബിബിൻ മോഹൻ എന്ന യുവാവാണ് തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ബിബിൻ മോഹന്റെ ഫേസ്ബുക്ക് പോസ്റ്റ്.
 
‘ഇന്നൊരു ഞെട്ടൽ ഉണ്ടാക്കിയ ദിവസം ആണ്. ..ഒരു സിനിമ പ്രേമി എന്ന നിലക്കും കുറച്ചു എഴുതുന്ന ആൾ എന്ന നിലക്കും.... കുറച്ചു ദിവസം ആയി സൗത്ത് ഇന്ത്യ തന്നെ ആരാധിക്കുന്ന നടന്മാരിൽ ഒരാൾ ആയ ഈ മനുഷ്യനോട് ഒരു സബ്ജക്ട് പറയാൻ ശ്രമം തുടങ്ങിയിട്ട് . അനൂപ് പൊന്നാനി ആണ് കഥയൊക്കെ കേട്ടപ്പോ നീ ധൈര്യം ആയിട്ട് വിളിക്കടാ ..ഇത് അങ്ങേരു തകർക്കും ....എന്നും പറഞ്ഞു മാനേജരുടെ നമ്പർ തന്നത്.
 
കോൺടാക്ട് ചെയ്തപ്പോ വെയിറ്റ് ചെയ്യേണ്ടി വരും എന്ന രീതിയിൽ ഉള്ള മറുപടി കിട്ടി. സ്ഥിരം ആയി കേൾക്കുന്ന കാര്യം ആയതു കൊണ്ട് പുതുമ ഒന്നും തോന്നിയില്ല. പക്ഷെ പിന്നെ ഒരു അറിവും ഇല്ലായിരുന്നു. ഇന്ന് വിളിച്ചു നോക്കി രാവിലെ. കിട്ടുന്നില്ല, മെസേജ് ഇട്ടു നോക്കി. അനൂപേട്ടനെ വിളിച്ചു പറഞ്ഞു ഇന്നും ഒരു മെസേജ് അയച്ചിട്ടുണ്ട് എന്ന്... പുള്ളി പറഞ്ഞു, ‘നീ നോക്കിക്കോ ഉറപ്പായും ഒരാഴ്ചക്കുള്ളിൽ നിന്നെ കോൺടാക്ട് ചെയ്യും’.
 
ഓക്കേ എന്നും പറഞ്ഞു നമ്മള് നമ്മുടെ പണിക്ക് പോയി. ഉച്ചക്ക് വാട്സ്ആപ്പ് നോക്കുമ്പോ ഒരു നമ്പറിൽ നിന്നും വോയ്‌സ് മെസേജ് വന്നു കിടക്കുന്നു. തുറന്നു, 13 സെക്കൻഡ് നീളം ഉള്ള ഒരു വോയ്‌സ്. ..!!! വോയ്‌സ് എടുത്തു കേട്ടപ്പോ ഒരുമിനിറ്റ് ഞെട്ടി നിന്നു..വീണ്ടും കേട്ട്... വിജയ് സേതുപതിയുടെ ശബ്ദം....
 
"ഹായ് ബിബിൻ... സോറി ബ്രദർ ...ഐ ഹാവ് ടൂ മെനി കമ്മിറ്റ്മെന്റ്സ് ..ടോട്ടലി ബിസി..കഥ കേക്കവേ ടൈം ഇല്ലേ....സോറി... സോറി ബ്രദർ ....ആൻഡ് ഓൾ ദി ബെസ്റ്റ് ..."
 
ആരും അല്ലാത്ത ഒരാളോട് എന്തിനാണ് ഇത്ര അധികം സോറി പറയാൻ അയാൾക്ക്‌ ഉള്ള ആ മനസ്..അതാണ് ഈ പോസ്റ്റ് ഇടാൻ പ്രേരിപ്പിച്ചത്... ഇവിടെ പലർക്കും അനുഭവം കാണും (എനിക്കും) സിനിമയിൽ ആൾകൂട്ടത്തിൽ ഒരു സീനിൽ കണ്ടാൽ പോലും പിന്നെ എല്ലാവരോടും അഹങ്കാരവും ജാഡയും കോംപ്ലക്‌സും കാണിക്കുന്നവരുടെ ഇടയിൽ ഇപ്പോൾ സിനിമയിൽ ഒന്നും അല്ലാത്ത ഒരു കഥ പറയാൻ അവസരം ചോദിച്ച ഒരു സാധാരണ ആളായ ഒരു ബിബിനോട് ഇത്രയും സോറിയൊക്കെ പറഞ്ഞു പുള്ളിയുടെ സംസാരം ...
 
സിംപിൾ ആയി കണ്ടില്ല എന്ന് നടിച്ചു ഒഴിവാക്കാം ആയിരുന്ന ഒരു സംഭവം മാത്രം ആണ് ആ നടന് എന്റെ ഒക്കെ കാര്യം.... പക്ഷെ സിംപിൾ ആയി ഒഴിവാക്കാതെ..മാനേജരെ കൊണ്ട് പോലും പറയിക്കാതെ...ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് കൊടുക്കാവുന്ന "റെസ്‌പെക്ട് " വലിപ്പ ചെറുപ്പം നോക്കാതെ കാണിച്ച അയാളോട് തിരിച്ചു ഞാൻ എന്താണ് പറയേണ്ടത് എന്നറിയില്ല.... നമ്മളോട് എന്തോ തെറ്റ് കാണിച്ച പോലെ ആയിരുന്നു ആളുടെ സംസാരം..... കഷ്ട്ടപ്പെട്ടു കേറി വന്നതിന്റെ ഒരു സ്നേഹം അയാൾക്ക്‌ എല്ലാവരോടും ഉണ്ട്....എന്നെങ്കിലും ഒരു ദിവസം അങ്ങേരെ കാണും..ഇന്നത്തോടെ അത് ഉറപ്പിച്ചു ....’

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന് ഒര്‍പ്പിക്കാന്‍ ഇനി ഫേസ്ബുക്കും !