Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോഗ്യമന്ത്രി കോഴിക്കോട്; തീരുമാനം പിണറായിയുടെ വിമർശനത്തിനു പിന്നാലെ

മുൻ തവണകളിലെല്ലാം നിപ സ്ഥിരീകരിക്കുമ്പോൾ ആരോഗ്യമന്ത്രിമാർ അതാത് ജില്ലകളിൽ ക്യാംപ് ചെയ്തിരുന്നു

K Muraleedharan and Pinarayi Vijayan, K Muraleedhran, Pinarayi Vijayan, Nipah Virus
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനത്തിനു പിന്നാലെ ആരോഗ്യമന്ത്രി കെ.മുരളീധരൻ കോഴിക്കോട്. നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് മന്ത്രി കോഴിക്കോട് ക്യാംപ് ചെയ്യുന്നത്. രോഗം സ്ഥിരീകരിച്ചിട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും ആരോഗ്യമന്ത്രി ജില്ലയിൽ ക്യാംപ് ചെയ്യാത്തത് വിമർശനങ്ങൾക്കു കാരണമായിരുന്നു. 
 
ജില്ലയിൽ ക്യാംപ് ചെയ്തു സ്ഥിതിഗതികൾ വിലയിരുത്താനാണ് ആരോഗ്യമന്ത്രിയുടെ തീരുമാനം. നിപ പ്രതിരോധ പ്രവർത്തനങ്ങൾ താളംതെറ്റിയതായി വിമർശനം ഉയർന്നതോടെ ആരോഗ്യവകുപ്പ് പ്രതിസന്ധിയിലാണ്. രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടിക കൃത്യമായി തയ്യാറാക്കാൻ ആരോഗ്യവകുപ്പിനു കഴിഞ്ഞില്ലെന്ന വിമർശനവുമുണ്ട്. 
 
മുൻ തവണകളിലെല്ലാം നിപ സ്ഥിരീകരിക്കുമ്പോൾ ആരോഗ്യമന്ത്രിമാർ അതാത് ജില്ലകളിൽ ക്യാംപ് ചെയ്തിരുന്നു. ഇത്തവണ ആരോഗ്യമന്ത്രി ഒരു തവണ കോഴിക്കോട് വന്ന് പോകുക മാത്രമാണ് ചെയ്തത്. 
 
നിപയുടേതായ ഗൗരവത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നില്ലെന്നാണ് പിണറായി വിജയൻ ഇന്നലെ വിമർശിച്ചത്. ആരോഗ്യമേഖലയെ ആകെ സജ്ജമാക്കാനും അതിന്റെ ഭാഗമായുള്ള ഇടപെടലുകൾ ഉണ്ടാകാനും ആരോഗ്യവകുപ്പും സർക്കാരും എടുക്കേണ്ട മുൻകൈ ഉണ്ട്. അത്തരമൊരു മുൻകൈ ഇവിടെ കാണുന്നില്ല. കടുത്ത നിപ ബാധ അടക്കം ഉണ്ടായ ഘട്ടത്തിൽ മുൻ ആരോഗ്യമന്ത്രിമാർ അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ സർവ്വ സജ്ജമായിരുന്നു, അതിനനുസരിച്ച് ഇടപെടലുകൾ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ അത്യന്തം ശോചനീയമായ നിലയാണ് ഇവിടെ കാണുന്നത്. ഇതുവരെ ആരോഗ്യമന്ത്രി ഇവിടെ എത്തിയിട്ടില്ല. ആരോഗ്യമന്ത്രിയുടെ സാന്നിധ്യം ബന്ധപ്പെട്ടവരെയെല്ലാം കൂടുതൽ ഉണർത്താനും കൂടുതൽ മികച്ച ഇടപെടലുകൾക്കും കാരണമാകുമെന്നും പിണറായി പറഞ്ഞിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പകർച്ചവ്യാധിയിൽ വിറച്ച് കേരളം; 13 ദിവസത്തിനിടെ 41 മരണം