Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാവിവത്കരണം സമ്പൂർണം; സർവകലാശാലകളിലെ വിസിമാർ ആർഎസ്എസ് പരിപാടിയിൽ

ആർഎസ്എസ് ശതാബ്തിയോടനുബന്ധിച്ചായിരുന്നു സംവാദം. ഔദ്യോഗിക വാഹനങ്ങളിലായിരുന്നു ചാൻസലർമാർ ചടങ്ങിനെത്തിയത്

RSS
ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം ചൂടുപിടിക്കുന്നു. വിവിധ സർവകലാശാലകളിലെ വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു. ആർഎസ്എസ് നേതാവായ മോഹൻ ഭാഗവതിന്റെ നേതൃത്വത്തിൽ നടന്ന 'സംഘപരിവാറിന്റെ 100 വർഷങ്ങൾ' എന്ന സംവാദ ചടങ്ങിലാണ് വിസിമാർ പങ്കെടുത്തത്. 
 
കേരള സർവകാലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, എംജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡി മാവൂത്ത്, മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ.പ്രസാദ് എന്നിവരാണ് സംവാദത്തിൽ പങ്കെടുത്തത്.
 
തിരുവനന്തപുരം കവടിയാർ ഉദയ പാലസിൽ വെച്ച് നടന്ന 'പ്രഭാഷണ സഭ'യിൽ പങ്കെടുത്ത വിസിമാരുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൻ ചർച്ചയാവുകയാണ്. ആർഎസ്എസ് ശതാബ്തിയോടനുബന്ധിച്ചായിരുന്നു സംവാദം. ഔദ്യോഗിക വാഹനങ്ങളിലായിരുന്നു ചാൻസലർമാർ ചടങ്ങിനെത്തിയത്. മാധ്യമങ്ങൾക്ക് പൂർണ്ണവിലക്കേർപ്പെടുത്തിയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ വർണറുടെ പ്രസ് സെക്രട്ടറി ഹരി എസ് കർത്തയും പങ്കെടുത്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

25 സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ്: 43 കാരൻ പിടിയിൽ