പകർച്ചവ്യാധിയിൽ വിറച്ച് കേരളം; 13 ദിവസത്തിനിടെ 41 മരണം
ജലജന്യരോഗങ്ങൾ പെരുകുന്നതിനാൽ അതീവ ജാഗ്രത വേണം
Publish Date: Sun, 14 Jun 2026 (09:56 IST)
Updated Date: Sun, 14 Jun 2026 (09:59 IST)
സംസ്ഥാനത്ത് പകർച്ചവ്യാധി ഭീതി. 13 ദിവസത്തിനിടെ 41 പേർക്കു പകർച്ചവ്യാധിയെ തുടർന്ന് ജീവൻ നഷ്ടമായി. ഇൻഫ്‌ളുവൻസ ബാധിച്ച് ഒൻപത് പേർക്ക് ജീവൻ നഷ്ടമായി. എലിപ്പനി ബാധിച്ച് എട്ട് പേരും ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേരും മരിച്ചു. ഷിഗെല്ല വ്യാപനവും ഭീതി ഉയർത്തുന്നു.
ജലജന്യരോഗങ്ങൾ പെരുകുന്നതിനാൽ അതീവ ജാഗ്രത വേണം. രോഗലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ വൈദ്യസഹായം തേടണം. പനി ലക്ഷണങ്ങൾ ഉള്ളപ്പോൾ കുട്ടികളെ സ്‌കൂളിലേക്ക് വിടരുത്. ഷിഗെല്ല കേസുകൾ 135 കടന്നു.
കുടിവെള്ളത്തിൽ നിന്ന് അസുഖങ്ങൾ പടരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. ശുചിത്വമില്ലാത്ത ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കരുത്. സംസ്ഥാനത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ താളംതെറ്റിയത് രോഗവ്യാപനത്തിനു കാരണമായെന്നാണ് വിലയിരുത്തൽ.