Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എംഎല്‍എമാരുടെ എണ്ണം മാത്രമല്ല ജനവികാരവും ഹൈക്കമാന്‍ഡ് പരിഗണിക്കും: കെ മുരളീധരന്‍

K Muraleedharan, Vattiyoorkkavu, K Muraleedharan likely to contest in Election, Congress, കോണ്‍ഗ്രസ്, കെ മുരളീധരന്‍, വട്ടിയൂര്‍ക്കാവ്‌
മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എംഎല്‍എമാരുടെ എണ്ണം മാത്രമല്ല ജനവികാരവും ഹൈക്കമാന്‍ഡ് പരിഗണിക്കുമെന്ന് കെ മുരളീധരന്‍. എംഎല്‍എമാരുടെ എണ്ണം മാത്രമായിരുന്നുവെങ്കില്‍ എന്നേ പ്രഖ്യാപിക്കാമായിരുന്നു. ജനവികാരവും ഘടകകക്ഷി അഭിപ്രായവും പരിഗണിക്കും.  മത്സരിക്കാത്ത ഒരാള്‍ മുഖ്യമന്ത്രിയായാലുള്ള ഉപതിരഞ്ഞെടുപ്പിന്റെ കാര്യം അടക്കം എഐസിസി പരിഗണിച്ചായിരിക്കും തീരുമാനമെന്നും മുരളീധരന്‍ പറഞ്ഞു.
 
നേതാക്കള്‍ തമ്മില്‍ പോര് തുടരുമ്പോള്‍ മുഖ്യമന്ത്രി പ്രഖ്യാപനം സാധ്യമല്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം. കേരളത്തിലെ സ്ഥിതി ശാന്തമായ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചാല്‍ മതിയെന്ന് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശമുണ്ട്. കെ.സി.വേണുഗോപാലില്‍ ഉറച്ചാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുപോകുന്നത്. 
 
അല്ലെങ്കില്‍ വേണുഗോപാല്‍ സ്വയം പിന്മാറണം. ജനവികാരം വി.ഡി.സതീശനു അനുകൂലമായതിനാല്‍ വേണുഗോപാലിനോടു മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദം ഉപേക്ഷിക്കുമോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചേക്കും. എന്നാല്‍ വേണുഗോപാല്‍ വഴങ്ങില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പശ്ചിമേഷ്യൻ പ്രതിസന്ധി: അവശ്യസാധന ലഭ്യത ഉറപ്പാക്കുമെന്ന് രാജ്നാഥ് സിങ്; ആശങ്ക വേണ്ടെന്ന് കേന്ദ്രം