ഹൈക്കമാൻഡ് സംഘം തിരിച്ചുപോയി; ഉറപ്പിച്ച് വേണുഗോപാൽ
എംഎൽഎമാരുമായി ഹൈക്കമാൻഡ് പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി
Publish Date: Thu, 07 May 2026 (19:35 IST)
Updated Date: Thu, 07 May 2026 (20:51 IST)
കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയാകും. പാർലമെന്ററി പാർട്ടിയിൽ എംഎൽഎമാരുടെ കൂടുതൽ പിന്തുണ വേണുഗോപാൽ ഉറപ്പിച്ചു. ഹൈക്കമാൻഡ് പ്രതിനിധികൾ ഡൽഹിയിലേക്കു തിരിച്ചുപോയി.
എംഎൽഎമാരുമായി ഹൈക്കമാൻഡ് പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. 40 ലേറെ എംഎൽഎമാരുടെ പിന്തുണയാണ് കെ.സി.വേണുഗോപാലിനുള്ളത്. എംഎൽഎമാരുടെ പിന്തുണയ്ക്കാണ് പ്രാധാന്യമെന്ന് ഹൈക്കമാൻഡ് പ്രതിനിധികൾ നിലപാടെടുത്തു. മുതിർന്ന നേതാക്കളുമായും ഇവർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
വി.ഡി.സതീശനു എംഎൽഎമാരുടെ പിന്തുണ കുറവാണ്. ഞായറാഴ്ചയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. ഹൈക്കമാൻഡ് കൂടി അംഗീകരിച്ചാൽ വേണുഗോപാൽ മുഖ്യമന്ത്രിയാകും.