പതിനാലുകാരിയെ പീഡിപ്പിച്ച യുവാവിന് 40 വർഷം കഠിന തടവ്

എ കെ ജെ അയ്യര്‍
തിങ്കള്‍, 2 മെയ് 2022 (15:55 IST)
കാസർകോട്: പതിനാലുകാരിയായ ബാലികയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ കോടതി 40 വർഷത്തെ കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ബാര അരമങ്ങാനം കെ.സഞ്ജീവ് എന്ന സജിത്തിനെയാണ് (30) കോടതി ശിക്ഷിച്ചത്.

കാസർകോട് അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി എ.വി.ഉണ്ണികൃഷ്ണനാണ് പോക്സോ കേസിലെ പ്രതിയെ ശിക്ഷിച്ചത്. 2016 ഏപ്രിൽ പതിനാലിനാണ് കേസിനാസ്പദമായ സംഭവം. ഓട്ടോയിൽ കയറിയ പെൺകുട്ടിയോട് ബന്ധുവിന്റെ കുട്ടിക്ക് സുഖമില്ലെന്നും അവിടെ ഒന്ന് കയറി പോകാമെന്നും പറഞ്ഞു വഞ്ചിച്ചായിരുന്നു ഓട്ടോ ഡ്രൈവറായ സജിത്ത് കുട്ടിയെ പീഡിപ്പിച്ചത്.  

പട്ടികജാതി വിഭാഗത്തിലെ പതിനാലുകാരിയെ വിവാഹ വാഗ്ദാനം നൽകിയാണ് സജിത്ത് പീഡിപ്പിച്ചത്. പിഴയായി രണ്ട് ലക്ഷം രൂപ അടച്ചില്ലെങ്കില് രണ്ട് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

നഗ്ന വീഡിയോ പോസ്റ്റ് ചെയ്തു; യുട്യൂബർ തൊപ്പിക്കെതിരെ മൂന്ന് വർഷം തടവ് ലഭിക്കാവുന്ന കേസ്

ലോക വേദിയിലെ രണ്ട് മഹാന്മാരായ നേതാക്കള്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുത്തത് ഇവരെ

വാണിയപ്പാറ പള്ളിയില്‍ നിന്ന് കണ്ടെത്തിയ പായയില്‍ പൊതിഞ്ഞ മൃതദേഹത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്

കാഞ്ഞങ്ങാട് പട്രോളിങ്ങിനിടെയുണ്ടായ അപകടം; പോലീസുകാരുടെ കാലുകള്‍ മുറിച്ചുമാറ്റി

എസ്‌ബിഐയിൽ 1500 പ്രൊബേഷണറി ഓഫീസർ ഒഴിവുകൾ; ജൂലൈ 8 വരെ അപേക്ഷിക്കാം, ശമ്പള സ്കെയിൽ 48,480 - 85,920 രൂപ!

അടുത്ത ലേഖനം
Show comments