Publish Date: Sat, 30 Apr 2022 (17:38 IST)
Updated Date: Sat, 30 Apr 2022 (17:42 IST)
പുനലൂർ: പത്താം ക്ലാസുകാരിയെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെടുകയും നയത്തിൽ വശീകരിച്ചു പീഡിപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല കോട്ടുമൂലയിൽ ഖദീജ മൻസിലിൽ സാദിഖിനെയാണ് പുനലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വർക്കലയിൽ നിന്നാണ് പ്രതിയെ പോലീസ് പിടിച്ചത്. അറസ്റ്റിലായ പ്രതിയെ പുനലൂർ കോടതി റിമാൻഡ് ചെയ്തു.