Webdunia - Bharat's app for daily news and videos

Install App

ഗൂഗിൾ മാപ്പ് ചതിച്ചു, കടത്തികൊണ്ടുപോയ സ്വർണവുമായി വന്നുപ്പെട്ടത് പോലീസിൻ്റെ മുൻപിൽ

Webdunia
തിങ്കള്‍, 20 ജൂണ്‍ 2022 (13:05 IST)
നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വർണം വാഹനപരിശൊധനയ്ക്കിടെ പോലീസ് പിടികൂടി. സംഭവത്തിൽ അഴിക്കോട് ചെമ്മാത്ത്പറമ്പിൽ സബീൽ(44) മലപ്പുറം വള്ളുമ്പറം തൊണ്ടിയിൽ നിഷാജ്(27) എന്നിവരാണ് പിടിയിലായത്.
 
കസ്റ്റംസിൻ്റെ കണ്ണുവെട്ടിച്ച് കടത്തിയ സ്വർണം മലപ്പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത നിഷാജ് വഴിതെറ്റി പോലീസിൻ്റെ മുന്നിലേക്ക് ചാടുകയായിരുന്നു. പുലർച്ചെ രണ്ടുമണിയോടെ അഴീക്കോട് ജെട്ടിയിൽ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തിന് മുന്നിലാണ് നിഷാജ് എത്തിപ്പെട്ടത്. 
 
വിവരമറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച സബീലിനെ അണ്ടത്തോട് ഭാഗത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. പശ ചേർത്ത് സ്വർണത്തരികൾ പിടിപ്പിച്ച ട്രൗസറും ടീഷർട്ടുമാണ് കാറിലുണ്ടായിരുന്നത്. കാറിൻ്റെ ഗിയർ ബോക്സിലും സ്വർണം ഉണ്ടായിരുന്നു. ദുബായിൽ നിന്ന് മലദ്വാരത്തിൽ ഒളിപ്പിച്ച് സബീലായിരുന്നു സ്വർണം കൊണ്ടുവന്നത്. ഇത് നിഷാജ് മലപ്പുറത്തേക്ക് കടത്തുന്നതിനിടെയാണ് പിടിയിലായത്.
 
വാഹനത്തിൽ നിന്നും കിട്ടിയ ട്രൗസറിൻ്റെയും ടീ ഷർട്ടിൻ്റെയും അസാധാരണഭാരത്തിൽ സംശയം തോന്നിയാണ് പോലീസ് പരിശോധന നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യസഭയിലേക്ക് 3 ഒഴിവുകൾ, സിപിഎമ്മിന് വിജയിക്കണമെങ്കിൽ ബിജെപി സഹായം അനിവാര്യം

Onam kerala Weather Updates: ഇത്തവണ ഓണം മഴയത്ത്? സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെട്ടേക്കും

എഥനോൾ പണി കൊടുക്കുന്നത് അടുക്കളകൾക്കും, കരിമ്പെല്ലാം പോകുന്നത് ഇ20 പെട്രോളിലേക്ക്.. രാജ്യത്തെ പഞ്ചസാര വില ഉയരുന്നു

മോദി മോഡൽ മഹാരാഷ്ട്രയിലേക്കും? , മന്ത്രിമാരുടെ തീരുമാനങ്ങൾ തിരുത്താൻ മുഖ്യമന്ത്രിക്ക് അധികാരം

അടുത്ത ലേഖനം
Show comments