Publish Date: Wed, 15 Jun 2022 (12:52 IST)
Updated Date: Wed, 15 Jun 2022 (12:53 IST)
പൃഥ്വിരാജിന്റെ 'ആടുജീവിതം' ചിത്രീകരണം അവസാനഘട്ടത്തിലേക്ക്.ബ്ലസ്സി സംവിധാനം ചെയ്യുന്ന സിനിമയുടെ വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയായി. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സംഘം നാട്ടിലേക്ക് തിരിച്ചെത്തും. ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല. കേരളത്തില്‍ 10 ദിവസത്തെ ഷൂട്ടിംഗ് ബാക്കിയുണ്ട്.
സഹാറ, അള്‍ജീരിയ എന്നിവിടങ്ങളിലായി മാര്‍ച്ച് 16 ആയിരുന്നു ചിത്രീകരണം പുനരാരംഭിച്ചത്. മാര്‍ച്ച് 31 ന് പൃഥ്വിരാജ് ടീമിനൊപ്പം ചേര്‍ന്നു.ജോര്‍ദാനില്‍ കര്‍ഫ്യൂ വന്നതോടെ ചിത്രീകരണം തടസ്സപ്പെട്ടു.
ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ ഷൂട്ടിംഗ് വീണ്ടും തുടങ്ങി.