Publish Date: Wed, 29 Nov 2017 (12:00 IST)Updated Date: Wed, 29 Nov 2017 (12:26 IST)
പ്രശസ്ത സിനിമ, സീരിയല്‍, നാടക നടന്‍ കിടങ്ങൂർ ശ്രീരംഗത്ത് എംഎസ് വാര്യർ അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ അങ്കമാലി എല്‍എഫ് ആശുപത്രിയിലായിരുന്നു മരണം. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
നാടക രംഗത്ത് നൽകിയ ശ്രേഷ്ഠമായ സംഭവനകൾ മാനിച്ച് 2011ൽ എസ്എൽപുരം സദാനന്ദൻ സ്മാരക പുരസ്‌കാരം നൽകി കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തെ ആദരിച്ചിരുന്നു. വിശ്വ കേരള കലാസമിതി, കോട്ടയം ദേശാഭിമാനി തീയറ്റേഴ്സ്, എസ്എൽ പുരത്തിന്റെ സൂര്യ സോമ തീയറ്റേഴ്സ് തുടങ്ങിയ പ്രശസ്ത ട്രൂപ്പുകളിൽ നിരവധി നാടകങ്ങൾ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി അമൃത ഹോസ്പിറ്റലിന് ദാനം ചെയ്തു.