Webdunia - Bharat's app for daily news and videos

Install App

സ്ഥാനാര്‍ത്ഥികളുടെ മരണം: 3 വാര്‍ഡുകളില്‍ ഇന്ന് തെരഞ്ഞെടുപ്പില്ല

ശ്രീനു എസ്
ചൊവ്വ, 8 ഡിസം‌ബര്‍ 2020 (11:13 IST)
സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കേണ്ട 3 വാര്‍ഡുകളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. കൊല്ലം ജില്ലയിലെ 2 വാര്‍ഡുകളിലും മാവേലിക്കരയിലെ ഒരു വാര്‍ഡിലുമാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. ആദ്യഘട്ട തെരഞ്ഞെടുപ്പന്റെ ഭാഗമായി 5 ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 
             
കൊല്ലം ജില്ലയിലെ പന്മന പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി വിശ്വനാഥന്റെ(62) മരണത്തെ തുടര്‍ന്നാണ് അവിടത്തെ തെരഞ്ഞെടുപ്പ്  മാറ്റിവച്ചത്. നവംബര്‍ 21നായിരുന്നു അദ്ദേഹത്തിന്റെ മരണം. പന്മന പഞ്ചായത്തിലെ തന്നെ 13ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി  രാജു രാസ്‌ക(55) തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. മാവേലിക്കര ചെട്ടിക്കുളങ്ങര പഞ്ചായത്തിലെ 7ാം വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നാണ് ഇവിടത്തെ തെരഞ്ഞെടുപ്പ്  മാറ്റിവച്ചത്. സിപിഎം സ്ഥാനാര്‍ത്ഥിയായ മഹാദേവന്‍പിള്ളയാണ് മരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments