Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിഎ‌സിന് തപാൽ വോട്ട് അനുവദിയ്ക്കാത്തത് ചട്ടപ്രകാരം; തെരഞ്ഞെടുപ്പ് കമ്മിഷൻ

വിഎ‌സിന് തപാൽ വോട്ട് അനുവദിയ്ക്കാത്തത് ചട്ടപ്രകാരം; തെരഞ്ഞെടുപ്പ് കമ്മിഷൻ
, ചൊവ്വ, 8 ഡിസം‌ബര്‍ 2020 (09:49 IST)
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്ചന്താനന്ദന് തപാൽ വോട്ട് അനുവദിയ്കാതിരുന്നത് ചട്ടപ്രകാര,മ്എന്ന് സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മീഷൻ വി ഭാസ്കരൻ. കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും മാത്രമേ ചട്ടപ്ര തപാൽ വോട്ടിന് അനുമതി നൽകാനാകു എന്ന് തീരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വോട്ടെടുപിനായി ബൂത്തുകളിൽ എത്തുന്നവർ കൊവിഡ് മാാനദണ്ഡങ്ങൾ കൃത്യമായി പാലിയ്ക്കണം എന്നും അദ്ദേഹം പറഞ്ഞു. തപൽ വോട്ട് അനുവദിയ്ക്കാത്തതിനാൽ അനാരോഗ്യം കാരണം വിഎസ് ഇന്ന് വോട്ട് ചെയ്യില്ല. 
 
പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡിലാണ് വിഎസിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട്. എല്ലാ തവണയും പറവൂർ ഗവ എച്ച്എസ്എസിലെ പോളിങ് ബൂത്തിലാണ് വിഎസും കുടുംബവും വോട്ട് രേഖപ്പെടുത്താറുള്ളത്. എന്നാൽ ഇത്തവണ ബൂത്ത് പറവൂർ സാന്ത്വനം ബഡ്സ് സ്കൂളിലാണ്. ദിവസങ്ങൾക്ക് മുൻപ് തന്നെ വിഎസ് തപാൽ വോട്ടിന് അപേക്ഷ നൽകിയിരുന്നു. കൊവിഡ് ബാധിതർ, കൊവിഡുമായി ബന്ധപ്പെട്ട് ക്വാറന്റീനിൽ കഴിയുന്നവർ, തെരഞ്ഞെടുപ്പ് ചുമതലയിലുള്ള ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമാണ് തപാൽ വോട്ടിന് അനുവാദമുള്ളത് എന്നും, തപൽ വോട്ട് അനുവദിയ്ക്കാൻ സാങ്കേതിക തടസം ഉള്ളതിനാൽ ഖേദിയ്ക്കുന്നു എന്നുമായിരുന്നു ഉദ്യോഗസ്ഥരിൽനിന്നും വിഎസിന് ലഭിച്ച മറുപടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്തെ ആദ്യ മണിക്കൂറില്‍ 6.81% പോളിങ്