Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തപാൽ വോട്ട് അനുവദിച്ചില്ല, വിഎസ്‌ വോട്ടുചെയ്യാൻ എത്തില്ല

തപാൽ വോട്ട് അനുവദിച്ചില്ല, വിഎസ്‌ വോട്ടുചെയ്യാൻ എത്തില്ല
, ചൊവ്വ, 8 ഡിസം‌ബര്‍ 2020 (08:47 IST)
ആലപ്പുഴ: മുൻമുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ വിഎസ്‌ അകച്ചുതാനന്ദൻ ഇന്ന് വോട്ടുചെയ്യാൻ എത്തില്ല. അനാരോഗ്യം കാരണം വിഎസ് തപാൽ വോട്ടിന് അപേക്ഷിച്ചിരുന്നു എന്നാൽ ചട്ടപ്രകാരം തപാൽ വോട്ട് അനുവദിയ്ക്കാനാകില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതോടെയാണ് യാത്ര ചെയ്യാനാകാത്തതിനാൽ വിഎ‌സ് വോട്ടെടുപ്പിൽനിന്നും വിട്ടുനിൽക്കുന്നത്. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡിലാണ് വിഎസിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട്. എല്ലാ തവണയും പറവൂർ ഗവ എച്ച്എസ്എസിലെ പോളിങ് ബൂത്തിലാണ് വിഎസും കുടുംബവും വോട്ട് രേഖപ്പെടുത്താറുള്ളത്. എന്നാൽ ഇത്തവണ ബൂത്ത് പറവൂർ സാന്ത്വനം ബഡ്സ് സ്കൂളിലാണ്
 
ദിവസങ്ങൾക്ക് മുൻപ് തന്നെ വിഎസ് തപാൽ വോട്ടിന് അപേക്ഷ നൽകിയിരുന്നു. കൊവിഡ് ബാധിതർ, കൊവിഡുമായി ബന്ധപ്പെട്ട് ക്വാറന്റീനിൽ കഴിയുന്നവർ, തെരഞ്ഞെടുപ്പ് ചുമതലയിലുള്ള ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമാണ് തപാൽ വോട്ടിന് അനുവാദമുള്ളത് എന്നും, തപൽ വോട്ട് അനുവദിയ്ക്കാൻ സാങ്കേതിക തടസം ഉള്ളതിനാൽ ഖേദിയ്ക്കുന്നു എന്നുമായിരുന്നു ഉദ്യോഗസ്ഥരിൽനിന്നും വിഎസിന് ലഭിച്ച മറുപടി. അത്ര ദൂരം സഞ്ചരിയ്ക്കുന്നതിന് ഡോക്ടർമരുടെ വിലക്കുണ്ട്, വോട്ട് ചെയ്യാനാകാത്തതിൽ വിഎസ് അസ്വസ്ഥനാണെന്നും 1951 ലെ ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പ് മുതൽ എല്ലാ തെരഞ്ഞെടുപ്പിലും വിഎസ് വോട്ടുചെയ്തിട്ടുണ്ട് എന്നും മകൻ അരുൺകുമാർ പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് വിധിയെഴുതുന്നത് 28,26,190 വോട്ടര്‍മാര്‍