Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര, ആദ്യ മണിക്കൂറുകളിൽ കനത്ത പോളിങ്

ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര, ആദ്യ മണിക്കൂറുകളിൽ കനത്ത പോളിങ്
, ചൊവ്വ, 8 ഡിസം‌ബര്‍ 2020 (09:06 IST)
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെപ്പിന്റെ ആദ്യ മണിക്കൂറുകൾ കനത്ത പോളിങ്. ആദ്യ ഒരു മണിക്കൂറിൽ തന്നെ ആറു ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയുണ്ട്. അഞ്ച് ജില്ലകളിലും മികച്ച തീതിയിലാണ് പോളിങ് മുന്നോട്ടുപോകുന്നത്. ചിലയിടങ്ങിൽ യന്ത്രത്തകരാണ് മൂലം വോട്ടിങ് തടസപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നി ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വൈകിട്ട് ആറ് വരെയാണ് വോട്ട് രേഖപ്പെടുത്താനാവുക. തിങ്കളാഴ്ച മൂന്നുമണിയ്ക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്കും, ക്വാറന്റിനിൽ പോയവർക്കും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ പിപി‌ഇ കിറ്റ് ധരിച്ച് ബൂത്തിലെത്തി വോട്ട് ചെയ്യാനാകും.
 
കർശന കൊവിഡ് മാനദണ്ഡങ്ങളോടെയാണ് പോളിങ്, ക്യൂവിൽ ആറടി അകലം പാലിയ്ക്കണം, മാസ്ക്, സാനിറ്റൈസർ എന്നിവ നിർബധമാണ് മൂന്ന് വോട്ടർമാരെ മാത്രമേ ഒരുസമയം ബൂത്തിൽ പ്രവേശിപ്പിയ്ക്കു. 395 തദ്ദേശ സ്ഥാപനങ്ങളിലെ 6,910 വാർഡുകളിലേയ്ക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 88,26,873 വോട്ടർമാരാണ് അഞ്ച് ജില്ലകളിലായി വിധിയെഴുതുക. വോട്ടർമാരിൽ 41.58,395 പേർ പുരുഷൻമരും, 46,68,267 പേർ സ്ത്രീകളും, 61 പേർ ട്രാൻസ്ജെൻഡേഴ്സുമാണ്. 150 പ്രവാസി വോട്ടുകളുമുണ്ട്. 320 പ്രശ്ന ബാധിത ബൂത്തുകളിൽ വെബ്‌കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തപാൽ വോട്ട് അനുവദിച്ചില്ല, വിഎസ്‌ വോട്ടുചെയ്യാൻ എത്തില്ല