നടിയെ ആക്രമിച്ച കേസ്: ജനപ്രിയന്റെ പോരാട്ടം ഫലം കാണുന്നു ? കുറ്റപത്രം ചോർന്നത് അന്വേഷിക്കണമെന്ന് അങ്കമാലി കോടതി

Webdunia
ബുധന്‍, 17 ജനുവരി 2018 (12:25 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് കോടതി. ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് അങ്കമാലി കോടതി ഉത്തരവിട്ടത്. തന്നെ എട്ടാം പ്രതിയാക്കി പൊലീസ് സമർപ്പിച്ച കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചില പൊലീസ് ഉദ്യോഗസ്ഥർ ചോർത്തി നല്‍കിയെന്നായിരുന്നു ദിലീപിന്റെ പരാതി. 
 
അതേസമയം ദൃശ്യത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഈ മാസം 22ലേക്ക് മാറ്റുകയും ചെയ്തു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ നടന്‍ ദിലീപിന് നൽകരുതെന്ന നിലപാടിലാണ് പൊലീസ്. ഇക്കാര്യം അന്വേഷണ സംഘം കോടതിയിൽ അറിയിക്കും. ദൃശ്യങ്ങൾ ഏതെങ്കിലും രീതിയില്‍ പുറത്ത് പോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. 
 
ഇരയെ അപമാനിച്ച് കേസ് ദുര്‍ബലപ്പെടുത്താനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്നും പൊലീസ് പറഞ്ഞു. മാത്രമല്ല, ദിലീപ് നല്‍കിയ ഹർജിയിൽ മറുപടി നൽകാൻ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെടുമെന്നും അന്വേഷണ സംഘത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിക്കുമെന്ന വാർത്തകൾക്കു പിന്നാലെയാണ് വിഷയത്തിൽ പൊലീസ് നിലപാട് കടുപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആയിരം മിസൈലുകള്‍ സജ്ജം; തന്നെ വധിക്കാനുള്ള ഇറാന്റെ ആസൂത്രണത്തില്‍ മുന്നറിയിപ്പുമായി ട്രംപ്

ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; കാലാവസ്ഥാ വ്യതിയാനത്തില്‍ പ്രധാന പങ്ക്!

'അവർ പറ്റിക്കുകയാണ് സാറേ'; ചെന്നിത്തലയെ ട്രോളി അൻസിബ

കേരളത്തില്‍ എയിംസ്: 10 സ്ഥലങ്ങള്‍ കണ്ടെത്തി, പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചു

സംഘപരിവാർ നേതാക്കൾക്കൊപ്പം മുഖ്യമന്ത്രി വി.ഡി.സതീശൻ

അടുത്ത ലേഖനം
Show comments