Publish Date: Wed, 23 Aug 2023 (19:27 IST)
Updated Date: Wed, 23 Aug 2023 (19:37 IST)
മലപ്പുറം: പെണ്ണുകാണാൻ എന്ന വ്യാജേന വീട്ടിലെത്തിയ ആൾ വീട്ടിൽ ഉണ്ടായിരുന്ന വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ചോടിയെങ്കിലും വിവരം അറിഞ്ഞ നാട്ടുകാർ ഓടിക്കൂടി അക്രമിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
തിരൂർ കാളാട് ചെമ്പ്രക്കാട്ടിലെ വീട്ടിലാണ് മറ്റൊരാൾക്ക് വേണ്ടി പെണ്ണുകാണാൻ എന്ന വ്യാജേന അഷ്‌റഫ് എന്നയാൾ എത്തിയത്. എന്നാൽ ഈ സമയം വീട്ടിൽ പെൺകുട്ടിയുടെ പ്രായമുള്ള മാതാവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇയാൾ അവരിൽ നിന്ന് വെള്ളം വാങ്ങി കുറിച്ച ശേഷം കഴുത്തിൽ കിടന്ന രണ്ടു പവന്റെ സ്വർണ്ണമാല പൊട്ടിച്ചോടി.
ഇയാൾ റോഡരുകിൽ വച്ചിരുന്ന ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വയോധിക ഓടിയെത്തി ബൈക്കിന്റെ പിന്നിൽ പിടിച്ചുതൂങ്ങി ബഹളം വച്ചു. ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പിടിച്ചു പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.