Publish Date: Mon, 03 Jul 2023 (19:16 IST)
Updated Date: Mon, 03 Jul 2023 (19:07 IST)
തിരുവനന്തപുരം: മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തി മാല മോഷ്ടിച്ച പ്രതികൾ പിടിയിലായി. മലയിൻകീഴ് അണപ്പാട് സ്വദേശി അർജുൻ, കൂട്ടാളി മച്ചെൽ സ്വദേശി തക്കുടു എന്ന അഭിഷേക് എന്നിവരാണ് പിടിയിലായത്.
നെയ്യാർഡാമിൽ നിന്ന് നിരപ്പുകാലയിലേക്കുള്ള റോഡിലൂടെ നടന്നുപോവുകയായിരുന്ന ജയകുമാരിയുടെ നാല് പവന്റെ മാലയാണ് ബൈക്കിൽ എത്തിയ ഇവരുവരും ചേർന്ന് പൊട്ടിച്ചു കടന്നത്.സംഭവത്തെ തുടർന്ന് സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
ഇവർക്കെതിരെ നിരവധി പീഡനം, പിടിച്ചുപറി, ലഹരി ഉപയോഗ കേസുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. നെയ്യാർഡാമിലെ പൊലീസാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവർ സഞ്ചരിച്ച ബൈക്ക് മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ചതാണെന്ന്.