Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈകാലുകൾ നഷ്ടപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത

Murder
കൊല്ലം : കൈകാലുകൾ നഷ്ടപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത. സംഭവം കൊലപാതകമെന്നാണു പോലീസ് നിഗമനം. ചാത്തന്നൂർ ഉളിയനാട് പൊയ്കയിൽ വീട്ടിൽ സുരേഷ് കുമാർ എന്ന 42 കാരന്റെ മൃതദേഹമാണ് കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗം നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ചാത്തന്നൂർ ഇൻസ്‌പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നെഞ്ച്, ശ്വാസകോശം എന്നിവിടങ്ങളിലായി ആകെ അഞ്ചു കുത്തുകൾ ഇട്ടിട്ടുണ്ട്. ശരീര ഭാഗങ്ങൾ തെരുവ് നായ്ക്കൾ കടിച്ചെടുത്തതാകാമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് ഇയാളുടെ മൃതദേഹം വിലേജ് ഓഫീസിനു പിന്നിലെ കെ.ഐ.പി കനാലിനടുത്തുള്ള പുല്ലിനിടയിൽ കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിമാനനേട്ടം പകര്‍ന്ന് ചന്ദ്രയാന്‍ 3: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന ആദ്യരാജ്യമായി ഇന്ത്യ