Webdunia - Bharat's app for daily news and videos

Install App

തീവണ്ടിക്ക് മുകളിൽക്കയറി സെൽഫിയെടുക്കാൻ ശ്രമം; കോളേജ് വിദ്യാർഥി ഷോക്കേറ്റ് തെറിച്ചുവീണു

പാലക്കാട് ഗുഡ്സ് യാഡിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് വാഗണിന് മുകളിൽക്കയറി സെൽഫിയെടുക്കാൻ ശ്രമിച്ച കോളേജ് വിദ്യാർഥിക്ക് ഷോക്കേറ്റു.

Webdunia
ശനി, 20 ജൂലൈ 2019 (08:27 IST)
പാലക്കാട് ഗുഡ്സ് യാഡിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് വാഗണിന് മുകളിൽക്കയറി സെൽഫിയെടുക്കാൻ ശ്രമിച്ച കോളേജ് വിദ്യാർഥിക്ക് ഷോക്കേറ്റു. വടക്കഞ്ചേരി കൊന്നഞ്ചേരി സ്വദേശി ശിവദാസന്റെ മകൻ ആദർശിനാണ് (20) വാഗണിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റത്. ഗുരുതര പരിക്കേറ്റ ആദർശിനെ തൃശ്ശൂർ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു.
 
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.10ഓടെയാണ് സംഭവം. സുഹൃത്ത് കൊന്നഞ്ചേരി സ്വദേശി ജെബ്രിനൊപ്പം സ്കൂട്ടറിലാണ് ആദർശ് സ്റ്റേഷനിലെത്തിയത്. ഇരുവരും ഗുഡ്സ് ഷെഡ്ഡിന് സമീപം എത്തിയശേഷം ആദർശ് 11ആം നമ്പർ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് വാഗണിൽ കയറുകയായിരുന്നെന്ന് ആർപിഎഫ് അധികൃതർ പറഞ്ഞു.
 
മുകളിൽക്കയറിയ വിദ്യാർഥി മൊബൈൽഫോണിൽ ചിത്രമെടുക്കാൻ ശ്രമിക്കുന്നതിനിടെ തീവണ്ടിക്ക് വൈദ്യുതിനൽകുന്ന ഹൈടെൻഷൻ ലൈനിൽത്തട്ടി ഷോക്കേൽക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് ഓടിയെത്തിയ ആർപിഎഫ് ജീവനക്കാർ പ്രഥമശുശ്രൂഷ നൽകിയശേഷം ജെബ്രിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ആദർശിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ബന്ധുക്കളെത്തി പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പാമ്പാടി സ്വകാര്യകോളേജിലെ വിദ്യാർഥിയാണ് ആദർശ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments