Publish Date: Sat, 30 Mar 2019 (18:26 IST)
Updated Date: Sat, 30 Mar 2019 (18:30 IST)
പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസൂസിഫർ തീയറ്ററുകളിൽ ഗംഭീരമായ പ്രതികരണമാണ് നേടുന്നത്. പൃഥ്വി ആദ്യമായാണ് സംവിധാനം ചെയ്യുന്നത് എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാണ് അരാധർ പറയുന്നത്. ഇപ്പോഴിത ഹിറ്റുകളുടെ സംവിധയകൻ പ്രിയദർശനും പൃഥ്വിരാജിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
ലൂസിഫർ മലയാളത്തിലെ മികച്ച മാസ്സ് ചലച്ചിത്രങ്ങളിൽ ഒന്നാണ് എന്ന് പ്രിയദർശൻ വ്യക്തമാക്കി. പൃഥ്വിരാജിനും തിരക്കഥാകൃത്ത് മുരളീ ഗോപിക്കും മോഹൻലാലിനും പ്രിയദർശൻ അഭിനന്ദനം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഫെയ്സ്ബുക്കിലൂടെയായിരുന്നു പ്രിയദർശന്റെ പ്രതികരണം.
പ്രിയദർശന്റെ അഭിനന്ദനത്തിന് ഫെയിസ്ബുക്കിലൂടെ തന്നെ പ്രിഥ്വിരാജിന്റെ മറുപടിയും എത്തിക്കഴിഞ്ഞു.
‘ഇത് ഒരു പുരസ്കാരമാണ്, ഞാൻ ഒരു സംവിധയനായതിലുള്ള ഒരു പ്രധാന കാരണം താങ്കൾ ആണ്‘ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ അരബിക്കടലിന്റെ സിംഹം എന്ന സിനിമക്കായാണ് ഇനി ആരാധകർ കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്.