സിദ്ധിഖും ഭാമയും കൂറുമാറി; ദിലിപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിയ്ക്കും

Webdunia
വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (08:20 IST)
കൊച്ചി: നടി ആക്രമിയ്ക്കപ്പെട്ട കേസിൽ പ്രോസിക്യൂഷൻ സാക്ഷികളായ ഭാമയും സിദ്ധിഖും കൂറുമാറി കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായ ഇരുവാരും മൊഴി മാറ്റുകയായിരുന്നു. അഭിനയതാക്കളുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിന് ഇരയായ നടിയും തമ്മിൽ തർക്കമുണ്ടായിരുന്നു എന്ന് നേരത്തെ ഭാമയും സിദ്ധിഖും മൊഴി നൽകിയിരുന്നു. എന്നാൽ കോടതിയിൽ ഇക്കാര്യം സ്ഥിരികരിയ്ക്കാൻ ഇരുവരും തയ്യാറായില്ല.
 
ഇതോടെ ഇരുവരും കൂറമാറിയതായി പ്രഖ്യാപിയ്ക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സാമർപിച്ച ഹർജി ഇന്ന് പരിഗണിയ്ക്കും. കേസിലെ പ്രധാന സാക്ഷിയെ അഭിഭാഷകൻമുഖാന്തരം സ്വാധീനിയ്ക്കാൻ ദിലീപ് ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച്‌ ദിലീപും കേസിലെ മറ്റൊരു പ്രതിയായ പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്‌ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തെ ഞെട്ടിച്ച് വെനസ്വേലയിൽ ഇരട്ട ഭൂചലനം, കനത്ത നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെയാകാൻ സാധ്യത: ജപ്പാനിലും കാലിഫോർണിയയിലും ശക്തമായ ഭൂചലനം

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ വീണ്ടും വീണ ഹാജരായി

സ്വകാര്യ മേഖലയിലെ പ്രസവാവധി 26 ആഴ്ചയായി ഉയര്‍ത്തി: യോഗ്യതാ മാനദണ്ഡങ്ങള്‍ വ്യക്തമാക്കി

181 റവന്യൂ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം: ട്രൈബ്യൂണല്‍ സ്റ്റേ പുറപ്പെടുവിച്ചത് സംസ്ഥാനത്തിന് കനത്ത തിരിച്ചടിയായി

നെതന്യാഹു ഉത്തരവിട്ടു, അസിം മുനീറിനെ വധിക്കാൻ മൊസാദ് പദ്ധതി തയ്യാറാക്കിയിരുന്നതായി വെളിപ്പെടുത്തൽ

അടുത്ത ലേഖനം
Show comments