കൊച്ചി: നയതന്ത്ര പാഴ്സലിലെത്തിയ മതഗ്രന്ഥങ്ങൾ യുഎഇ കോൺസലേറ്റിൽനിന്നും പ്രോട്ടോകോൾ ലംഘച്ച് കൈപ്പറ്റി വിതരണം ചെയ്തത സംഭവത്തിൽ ജലീലിന്റെ മൊഴി രേഖപ്പെടുത്തുന്നതിന് മുൻപ് തന്നെ കള്ളക്കടത്തിനുള്ള സാധ്യത എത്രമാത്രം എന്നതിൽ വ്യക്തത വരുത്താൻ നീക്കം നടത്തി അന്വേഷണ ഏജൻസികൾ. യുഎഇയിൽനിന്നും മതഗ്രന്ഥങ്ങൾ എത്തിയതിന് സമാനമായ കാർഡ്ബോർഡ് പെട്ടിയിൽ കറൻസി നിറച്ച് അന്വേഷണം ഏജൻസികൾ അതിന്റെ ഭാരം പരിശോധിച്ചു.
പാഴ്സലുകളിൽ മതഗ്രന്ഥങ്ങളാണെന്ന് നേരത്തെ കസ്റ്റംസിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു എന്നാൽ മതഗ്രന്ഥങ്ങളുടെ മറവിൽ മറ്റെന്തിങ്കിലും കടത്തിയോ എന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിയ്ക്കുന്നത്. കസ്റ്റംസിന്റെ സഹായത്തൊടെയാണ് ഇഡിയും എൻഐഎയും ഇക്കാര്യങ്ങൾ പരിശോധിയ്ക്കുന്നത്. വിതരണത്തിനായി ജലിലിന് കൈമാറിയവ ഒഴികെയുള്ള 218 ബോക്സുകൾ കണ്ടെത്തി പരിശോധിയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.
തന്റെ അറിവിൽ പാഴ്സലുകളിൽ മതഗ്രന്ഥങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് എന്ന ജലിലിന്റെ മൊഴി വിശ്വാസത്തിലെടുത്താണ് അന്വേഷണ സംഘത്തിന്റെ നീക്കം. എട്ടു മണിക്കൂറോളമാണ് കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്തത്. രാവിലെ ആറുമണിയോടെ തന്നെ സ്വകാര്യ വാഹനത്തിൽ ജലീൽ കൊച്ചി ഗിരിനഗറിലുള്ള എൻഐഎ ഒഫീസിലെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം 8.45 ഒടെയാണ് മന്ത്രി ഔദ്യോഗിക വസതിയിൽ തിരികെയെത്തിയത്. ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടന്ന മിക്ക പ്രതിശേധങ്ങളും സംഘർഷത്തിൽ കലാശിച്ചു.