Webdunia - Bharat's app for daily news and videos

Install App

വീട് വൃത്തിയാക്കുന്നതിനിടെ ഏഴാം ക്ലാസുകാരൻ ഷോക്കേറ്റ് മരിച്ചു

സഹോദരനെ രക്ഷിക്കാൻ ശ്രമിച്ചു, ഷോക്കേറ്റ് ഏഴാം ക്ലാസുകാരൻ മരിച്ചു

Webdunia
ബുധന്‍, 22 ഓഗസ്റ്റ് 2018 (10:35 IST)
കോട്ടയ്ക്കലില്‍ വീട് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് ഏഴാം ക്ലാസുകാരന്‍ മരിച്ചു. കോട്ടയ്ക്കല്‍ കുഴിപ്പുറം മുണ്ടോത്ത് പറമ്പ സ്വദേശി ചക്കരത്തൊടി ഹമീദ് മാസ്റ്ററുടെ മകന്‍ സിനാന്‍ (12) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
 
രാവിലെ പിതാവിന്റെയും ജ്യേഷ്ടന്റെയും കൂടെ അടുക്കളയുടെ പുകക്കുഴല്‍ വൃത്തിയാക്കുന്നതിനിടെ സമീപത്തിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ നിന്നും ജ്യേഷ്ടന്‍ സല്‍മാന്‍ ഫാരിസിന് വൈദ്യുതിഘാതമേറ്റു. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ നിന്ന പിതാവും സിനാനും ഫാരിസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സിനാന് വൈദ്യുത ഘാതമേറ്റ് ജീവന്‍പൊലിഞ്ഞത്.
 
നിലവിളി കേട്ടു നാട്ടുകാരും വീട്ടുകാരും ഓടിക്കൂടുകയായിരുന്നു. പിന്നീടാണ് നാട്ടുകാര്‍ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കോട്ടക്കല്‍ മിംസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പിതാവ് ഹമീദിനും സിനാന്റെ ജ്യേഷ്ടന്‍ സല്‍മാന്‍ ഫാരിസിനും (19) സാരമായ പരിക്ക് പറ്റി. പുത്തൂര്‍ പീസ് സ്‌ക്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട സിനാന്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്‍ യുദ്ധം: അമേരിക്ക, ഇസ്രായേല്‍, ഏഴ് അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഉന്നത സൈനിക മേധാവികള്‍ രഹസ്യയോഗം ചേര്‍ന്നു

ഇന്ത്യയില്‍ നിന്ന് രണ്ട് ക്ഷണങ്ങള്‍ ലഭിച്ചു: ഡല്‍ഹിയിലെ ബ്രിക്‌സ് ഉച്ചകോടിയില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നത് എന്തുകൊണ്ട്

തിരുവനന്തപുരത്ത് മുത്തശ്ശിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

സെപ്റ്റംബര്‍ 21 വരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ മഴക്ക് സാധ്യത: കാലാവസ്ഥാ വകുപ്പ്

അടുത്ത ലേഖനം
Show comments