Publish Date: Mon, 20 Aug 2018 (10:13 IST)
Updated Date: Mon, 20 Aug 2018 (10:14 IST)
പ്രളയക്കെടുതിയെ നേരിടാൻ പല സ്ഥലങ്ങളിൽ നിന്നുമാണ് സഹായങ്ങൾ ലഭിക്കുന്നത്. ചെറുതോ വലുതോ ആയിക്കൊള്ളട്ടെ തങ്ങളാൽ കഴിയുന്നത് ചെയ്യുകയാണ് ഓരോ മനുഷ്യനും. ദുരിതശ്വാസ ക്യാമ്പിലേക്ക് സഹായവുമായി എത്തിയവർക്ക് കമ്മൽ ഊരി നൽകി വീട്ടമ്മ മാതൃകയായി.
സിപിഎം വൈലോങ്ങര കമ്മിറ്റി നടത്തിയ ദുരിതാശ്വാസ പിരിവിലേക്ക്ക്ക് മേച്ചേരിപറമ്പിലെ കോട്ടേക്കാട് ഇന്ദിരയാണ് തന്റെ രണ്ട് കമ്മലുകളും ഊരി നൽകിയത്. ബക്കറ്റുമായി പ്രവർത്തകർ എത്തിയപ്പോൾ പ്രളയമേഖലയിലെ ദുരിതാശ്വാസത്തിനാണെന്ന് അറിഞ്ഞപ്പോൾ കമ്മൽ ഊരി നൽകുകയായിരുന്നു ഇന്ദിര.
പ്രളയക്കെടുതിയെ തുടർന്ന് വീടിനുള്ളിൽ പണമായി ഒന്നും ഇരുപ്പില്ലായിരുന്നു. ഇതാണ് കമ്മൽ ഊരി നൽകാൻ ഇവരെ പ്രേരിപ്പിച്ചത്.