വള്ളം മറിഞ്ഞ് അപകടം; കാണാതായ രണ്ട് മാധ്യമപ്രവർത്തകരുടേയും മൃതദേഹം കണ്ടെത്തി
വള്ളം മറിഞ്ഞ് അപകടം; കാണാതായ രണ്ട് മാധ്യമപ്രവർത്തകരുടേയും മൃതദേഹം കണ്ടെത്തി
Publish Date: Tue, 24 Jul 2018 (14:38 IST)
Updated Date: Tue, 24 Jul 2018 (14:41 IST)
വെള്ളപ്പൊക്കക്കെടുതി റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുകയായിരുന്ന ചാനല്‍ സംഘം സഞ്ചരിച്ച വള്ളം കോട്ടയം– വൈക്കം കനാലിൽ മറിഞ്ഞു കാണാതായ രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മാതൃഭൂമി ന്യൂസ് തലയോലപ്പറമ്പ് പ്രാദേശിക ലേഖകൻ ആപ്പാഞ്ചിറ മാന്നാർ പൂഴിക്കോൽ കൊച്ചിന്റെ മകൻ കെ.കെ.സജിയുടെ, തിരുവല്ല ബ്യൂറോയിലെ കാർ ഡ്രൈവർ ഇരവിപേരൂർ കോഴിമല കൊച്ചുരാമുറിയിൽ ബാബുവിന്റെ മകൻ ബിപിൻ ബാബു (27) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്.
കെ കെ സജിയുടെ മൃതദേഹം കണ്ടെത്തിയ കെവി കനാലിൽനിന്നു മൂന്നു കിലോ മീറ്റർ മാറിയായിരുന്നു ബിബിന്റെ മൃതദേഹം കണ്ടെത്തിയത്. മുണ്ടാറിലെ പ്രളയദുരിതം സംബന്ധിച്ച വാര്‍ത്തകളും ദൃശ്യങ്ങളും എടുത്തശേഷം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ എഴുമാന്തുരുത്തിലേക്കു വള്ളത്തില്‍ വരുമ്പോഴാണ് അപകടം.
വള്ളത്തിനു ചോര്‍ച്ചയുണ്ടായിരുന്നെന്ന് പറയപ്പെടുന്നു. വെള്ളം കയറി മറിഞ്ഞ വള്ളത്തില്‍ അഞ്ചുപേരും ആദ്യം പിടിച്ചു കിടന്നിരുന്നു. രക്ഷിക്കാനെത്തിയ വള്ളത്തിലേക്ക് കയറ്റുന്നതിനു മുമ്പ് സജിയുടെയും ബിപിന്റെയും പിടിവിട്ടു പോവുകയായിരുന്നു.