Publish Date: Mon, 23 Jul 2018 (15:17 IST)
Updated Date: Mon, 23 Jul 2018 (15:21 IST)
കടുത്തുരുത്തിയില്‍ നിന്നും മുണ്ടാറിലേക്ക് വാർത്ത റിപ്പോർട്ട് ചെയ്യാനായി യാത്ര ചെയ്യുന്നതിനിടയിൽ മാധ്യമ പ്രവർത്തകർ സഞ്ചരിച്ചിരുന്ന വള്ളം മുങ്ങി രണ്ട് പേരെ കാണാതായി. ചാനലിലെ പ്രാദേശിക ലേഖകനെയും ഡ്രൈവറേയുമാണ് കാണതായിരിക്കുന്നത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ചാനൽ റീപ്പോർട്ടറായ ശ്രീധരിനേയും ക്യാമറമാൻ അഭിലാഷിനേയും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ മുട്ടുചിറ ഹോളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈക്കം മുണ്ടാറിലെ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാനാനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.