ബയോമെട്രിക് രേഖകൾ ഉപയോഗിക്കാനാവില്ല; സിംകാർഡ് എടുക്കാൻ പുതിയ സംവിധാനമൊരുക്കി ടെലികോം മന്ത്രാലയം

Webdunia
തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (16:41 IST)
ഡല്‍ഹി: സിം കാർഡുകൾക്ക് ആധാർ നിർബന്ധമാക്കാനാകില്ല എന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ സിം കാർഡുകൾ എടുക്കുന്നതിന് പുതിയ നിബന്ധനകൾ കൊണ്ടുവന്ന് ടെലികോം മന്ത്രാലയം. തെറ്റായ വിവരങ്ങൾ നൽകി സിം കാർഡുകൾ എടുക്കുന്നത് തടയാൻ റിയൽ ടൈം സംവിധാനമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്.
 
ആപ്പിന്റെ സഹായത്തോടുകൂടി സിം കാർഡ് വെരിഫൈ ചെയ്യുന്നതിനായുള്ള സംവിധാനമാണ് കൊണ്ടുവരുന്നത്. തിരിച്ചറിയൽ രേഖകൾ ആപ്പിലൂടെ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യും. സിം എടുക്കുന്ന ആളുടെ ചിത്രം തത്സമയം തന്നെ ആപ്പ് വഴി പകർത്തും. ഒ ടി പി സംവിധാനത്തിലൂടെയാണ് ഏജന്റുകൾക്ക് സിം നൽകാനാവുക.
 
ഇതോടെ ഉപയോതാവിന്റെയും ഏജന്റിന്റെയും വിശദാംശാങ്ങളും സിം നൽകപ്പെട്ട സർക്കിളും മന്ത്രാലയത്തിന് ലഭ്യമാകും. സിം കാർഡുകൾ വാങ്ങുന്നതിനും പുതുക്കുന്നതിനും ആധാറിന് പകരം ഈ രീതിയാണ് ഉപയോഗപ്പെടുത്തുക. നവംബർ 5 മുതൽ പുതിയ സംവിധാനം നിലവിൽ വരും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

പിണറായിയുടെ കാൽ ഡോറിനു ഇടയിൽ; അടയ്ക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തകർ (വീഡിയോ)

Kerala Weather: 'നേരിയ ആശ്വാസം'; ജില്ലകൾക്കൊന്നും മഴ മുന്നറിയിപ്പില്ല

ആയിരം മിസൈലുകള്‍ സജ്ജം; തന്നെ വധിക്കാനുള്ള ഇറാന്റെ ആസൂത്രണത്തില്‍ മുന്നറിയിപ്പുമായി ട്രംപ്

ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; കാലാവസ്ഥാ വ്യതിയാനത്തില്‍ പ്രധാന പങ്ക്!

'അവർ പറ്റിക്കുകയാണ് സാറേ'; ചെന്നിത്തലയെ ട്രോളി അൻസിബ

അടുത്ത ലേഖനം
Show comments