തിരുവന്തപുരം: സാലറി ചലഞ്ചിനെതിരായ സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇദ്യോഗസ്ഥർ നൽകിയ വിസമ്മതപത്രങ്ങൾ സർക്കാർ തിരികെ നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കോടതി ചിലവ് മുഖ്യമന്ത്രിയുടെ പക്കൽ നിന്നും ഈടാക്കണം. ധന മന്ത്രി തോമസ് ഐസക് മാപ്പുപറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സലറി ചലഞ്ചിൽ ശമ്പളം നൽകാൻ താൽപര്യമില്ലാത്തവർ വിസമ്മതപത്രം നൽകണം എന്ന സർക്കാർ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവക്കുകയായിരുന്നു.
ശമ്പളം നൽകാൻ താൽപര്യമില്ലാത്തവർ വിസമ്മതപത്രം നൽകി സ്വയം അപമാനിതരാവുന്നത് എന്തിനാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. ഇത്തരമൊരു വ്യവസ്ഥ സർക്കാർ വക്കുന്നത് ശരിയല്ല. പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തന്നെ ഉപയോഗിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും കോടതി നിരീക്ഷിച്ചു.