Webdunia - Bharat's app for daily news and videos

Install App

ആറുമാസത്തിനിടെ ഉപയോക്താക്കൾ ഒഴിവാക്കിയത് ആറു കോടിയിലധികം സിം കണക്ഷനുകൾ !

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (08:39 IST)
ഡ്യുവൽ സിം സംസ്കാരത്തിൽ നിന്നും സിംഗിൾ സിമ്മുകളിലേക്ക് ഉപയോതാക്കൾ മടങ്ങുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ആറു മാസത്തിനിടെ ഇന്ത്യയിൽ 6 കോടിയിലധികം സിം കണക്ഷനുകൾ ഉപയോക്തക്കൾ ഒഴിവാക്കിയതായി എക്കണോമിക്സ്  ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 
 
കോളുകൾക്കും ഡേറ്റക്കും വ്യത്യസ്ത ടെലികോം കമ്പനികൾ പ്രത്യേക ഓഫറുകൾ നൽകിയിരുന്ന സാഹചര്യത്തിലാണ് ഉപയോക്താക്കൾ രണ്ട് സിം കാർഡുകൾ ഉപയോഗിക്കാൻ തയ്യാറായിരുന്നത്. ടെലികോം കമ്പനികൾ കടുത്ത നഷ്ടം നേരിടുന്ന സാഹചര്യത്തിൽ ഓഫറുകൾ നൽകുന്നതിൽ കുറവു വരുത്തിയതാണ് ഈ കൊഴിഞ്ഞുപോക്കിന് പിന്നിലെ പ്രധാന കാരണം.
 
അടുത്ത ആറ് മാസത്തിനുള്ളില്‍ രണ്ടര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ഉപയോക്താക്കളുടെ എണ്ണം ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യു പറയുന്നു. ടെലികോം രംഗത്തേക്ക് ജിയോയുടെ കടന്നുവരവോടെ ജിയോക്ക് സമനമായ ഓഫറുകൾ നൽകാൻ മറ്റു കമ്പനികൾ നിർബന്ധിതരായിരുന്നു. ഇതോടെയാണ് പ്രത്യേകമായ ഓഫറുകൾ ഇല്ലാതായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

'വൈദ്യുതി നിയന്ത്രണം എത്രനാള്‍ തുടരുമെന്ന് പറയാനാവില്ല': കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് മന്ത്രി

'യുഎസ്എയിലേക്കുള്ള ഞങ്ങളുടെ യാത്ര സര്‍ക്കാര്‍ ചെലവിലല്ല': ചെന്നിത്തല

ചരിത്രത്തിലാദ്യം, ഇന്ത്യയുടെ ജനസംഖ്യ വളർച്ച നിരക്ക് നെഗറ്റീവിൽ, ആശങ്കപ്പെടണമോ?

കറുത്ത പൊന്നിന് പൊന്നിന്റെ വില, 10 വര്‍ഷത്തിനിടെ ആദ്യമായി 700 കടന്നു

ജയരാജൻ വേണമെന്ന് ദേശീയ നേതാക്കൾ; പിന്താങ്ങി പിണറായി

അടുത്ത ലേഖനം
Show comments