4G ഡൌൻലോഡിങ് സ്പീടിൽ രാജ്യത്ത് ഒന്നാമത് ജിയോ തന്നെ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യുയാണ് കണക്കുകൾ പുറത്തുവിട്ടത്. 22.3 Mbps ആണ് ജിയോയുടെ ഡൌൺലോഡിങ് വേഗത. ട്രായിയുടെ മൈ സ്പീഡ് എന്ന ആപ്പിൽ ജിയോയുടെ വേഗത രേഖപ്പെടുത്തിയത്.
മറ്റു രാജ്യത്തെ മറ്റു ടെലികോം കമ്പനികളെ അപേക്ഷിച്ച് ഇത് ബഹുദൂരം മുൻപിലാണ്. 9.7 Mbps സ്പീഡുമായി എയർടെല്ലാണ് ഡൌൺലോഡിങ് സ്പീഡിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. 6.7 Mbps ആണ് മൂന്നാം സ്ഥാനകാരായ വോഡഫോണിന്റെ വേഗത. ഐഡിയയാണ് ഡൌൻലോഡിങ് വേഗതയുടെ കാര്യത്തിൽ നാലാം സ്ഥാനത്ത്
അതേസമയം രാജ്യത്ത് ഏറ്റവും മികച്ച അപ്‌ലോഡിങ് വേഗതയുടെ കാര്യ്ത്തിൽ ഐഡിയയാണ് മുന്നിൽ. 5.9 Mbps ഐഡിയയുടെ അപ്ലോഡിങ് വേഗത. 5.3 Mbps സ്പീഡ് നല്‍കി വോഡാഫോണും 3.5Mbps വേഗത നല്‍കി ജിയോയും 3.5Mbps വേഗത നല്‍കി എയര്‍ടെലുമാണ് അടുത്തുള്ള സ്ഥാനങ്ങളിൽ.