Publish Date: Mon, 23 Jul 2018 (14:36 IST)
Updated Date: Mon, 23 Jul 2018 (14:38 IST)
മുംബൈ: ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ഈ വർഷത്തെ അഖിലേന്ത്യ ഫുഡ്ബോൾ ഫെഡറേഷൻ പുരസ്കാരം ഇന്ത്യൻ നായകൻ സുനിൽ ഛേത്രിക്ക്. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ എക്സിക്യൂട്ടിവ് കമ്മറ്റിയാണ് പുരസ്കാരത്തിനായി ഛേത്രിയെ തിരഞ്ഞെടുത്തത്.
ഇത് അഞ്ചാം തവണയാണ് രാജ്യത്തെ മികച്ച ഫുട്ബോളർക്കുള്ള പുരസ്കാരം ഛേത്രിയെ തേടിയെത്തുന്നത്. നേരത്തെ 2007, 2011, 2013, 2014 എന്നീ വർഷങ്ങളിൽ ഛേത്രി പുരസ്കാരം സ്വന്തമാക്കിയിരുന്നു. ബൈച്ചൂംഗ് ബൂട്ടിയക്കുശേഷം ഇന്ത്യക്കായി 100 രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടം ഛേത്രി ഈയടുത്ത് സ്വന്തമാക്കിയിരുന്നു.
കമലാ ദേവിയാണ് രാജ്യത്തെ മികച്ച വനിത താരം. ചെന്നൈയിന്‍ എഫ് സിയുടെ അനിരുദ്ധ് ഥാപ്പയെയാണ് മികച്ച യുവതാരമായി തിരഞ്ഞെടുത്തിരിക്കുന്നത്, ഈ വിഭാഗത്തിലെ വനിതാ താരം ഇ പാന്ഥോയിയാണ്. താഴേതലത്തിലുള്ള മികച്ച വികസന പ്രവർത്തനങ്ങൾ കേരളവും പുരസ്കാരത്തിന് അർഹമായിട്ടുണ്ട്.