'വിവാഹം കഴിക്കാമോ എന്ന് നിങ്ങൾ എപ്പോഴും എന്നോട് ചോദിക്കുന്നത് എന്തിന്' ? വിവാഹാഭ്യർത്ഥനകൾ കേട്ട് കേട്ട് ഒടുവിൽ ഗൂഗിൾ ചോദിച്ചു !

Webdunia
വ്യാഴം, 31 ജനുവരി 2019 (15:14 IST)
ഗൂഗിൾ അസിസ്റ്റന്റ് നമുക്ക് വിവരങ്ങൾ അറിയുന്നതിന് ഏറെ  ഉപകാരം നൽകുന്ന ഒരു സംവിധാനമാണെങ്കിലും ചിലപ്പോഴെല്ലാം നമുക്ക് അതൊരു നേരം‌പോക്കാണ്. മടുപ്പ് തോന്നുമ്പൊഴൊ ഒറ്റക്കിരിക്കുമ്പോഴൊയെല്ലാം വെറുതെ ഗൂഗിൾ അസിസ്റ്റന്റിനോട് എന്തെങ്കിലുമൊക്കെ ചോദിച്ചുകൊണ്ടിരിക്കും.
 
ഇപ്പോൾ ഗുഗിളിന്റെ ഒരു ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളിലാകെ തരംഗമാവുകയാണ്. ‘വിവാഹം കഴിക്കാമോ എന്ന് നിങ്ങൾ എന്തിന് ഗൂഗിൾ അസിസ്റ്റന്റിനോട് ചോദിച്ചുകൊണ്ടേയിരിക്കുന്നു‘ എന്നായിരുന്നു ഗൂഗിളിന്റെ രസ്കരമായ ട്വീറ്റ്. എന്നാൽ ട്വീറ്റിന് വന്ന മറുപടികളും കമന്റുകളുമെല്ലാം അതിലും രസകരമാണ്. 
 
എന്നെപ്പോലെ തനിച്ചു താമസിക്കുന്നവരെ കൈകാര്യം ചെയ്യാൻ നിങ്ങൾക്കാ‍വും എന്നതിനാലാണ് എന്നാണ് ഒരു വിരുതൻ നൽകിയിരിക്കുന്ന മറുപടി. ഒരിക്കലെങ്കിലും യെസ് എന്ന് മറുപടി നൽകും എന്ന് പ്രതിക്ഷിച്ചാണെന്ന് മറ്റൊരാൾ. ഇങ്ങനെ രസകരമായ നിരവധി കമന്റുകളാണ് ഗൂഗിളിന്റെ ട്വീറ്റിനടിയിൽ പലരും കുറിച്ചിരിക്കുന്നത്. വിവാഹം കഴിക്കാമോ എന്ന് ഗൂഗിൾ അസിസ്റ്റന്റിനോട്  ഏറ്റവുമധികം ചോദിച്ഛത് ഇന്ത്യക്കാരായിരുന്നു എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ

അമേരിക്കന്‍ തന്ത്രങ്ങള്‍ നടക്കില്ല, എണ്ണ വില 140 ഡോളര്‍ കടക്കും; പുതിയ ഭീഷണിയുമായി ഇറാന്‍

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ

യുഎസ് നാവികസേന മറീനുകളുടെ വിവരങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; പെന്റഗൺ കടുത്ത ആശങ്കയിൽ

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പേരാവൂരിൽ ചെറിയ പ്രതീക്ഷ, ടീച്ചറല്ലേ എതിർ സ്ഥാനാർഥി; ആത്മവിശ്വാസമില്ലാതെ സണ്ണി ജോസഫ്

ബേപ്പൂരിൽ വിജയം ഉറപ്പ്, 5 കൊല്ലം പ്രവർത്തിച്ചത് എങ്ങനെയെന്ന് അവർക്കറിയാം: വിജയപ്രതീക്ഷയുമായി മുഹമ്മദ് റിയാസ്

Kerala Assembly Election 2026 Results: നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ, ഫലമറിയാൻ എന്ത് വേണം?

വോട്ടെണ്ണൽ നാളെ, ശുഭപ്രതീക്ഷയിൽ മുന്നണികൾ: അധികാരത്തിലെത്തുമെന്ന് യുഡിഎഫും എൽഡിഎഫും

കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ

അടുത്ത ലേഖനം
Show comments