വാട്ട്‌സ്‌ആപ്പ് ഫെയിസ്ബുക്ക് തുടങ്ങിയവ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തയ്യറെടുക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറീ ഓഫ് ഇന്ത്യ. രാജ്യത്ത് നിലവിലുള്ള എല്ലാ സാമൂഹ്യ മധ്യമങ്ങളെയും ഓവർ ദു ടൊപ്പ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ട്രായ് ആലോചിക്കുന്നത്.
ടെലികോം, സേവന ധാതാക്കൾക്ക് ലൈസൻസ് എർപ്പെടുത്തണമെന്ന് മൊബൈൽ സേവന ദാതാക്കളുടെ സംഘടനയായ സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ട്രായ്‌യോട് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ട്രായ്‌യുടെ നടപടി.
മൊബൈൽ സേവന രംഗത്തുള്ളവർ ലൈസൻസ് ചാർജും വലിയ നികുതിയും നൽകുമ്പോൾ ഒ ടി ടി വിഭാഗങ്ങളിലുള്ളവർക്ക് ഇത് ബാധകമല്ല. ഡേറ്റാ ചാർജ് കുറഞ്ഞ സാഹചര്യത്തിൽ ഒ ടി ടി കമ്പനികൽ വലിയ ലാഭം ഉണ്ടാക്കുന്നു എന്നാണ് സി ഒ എ ഐ ആരോപിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ഇതുമായി ബന്ധപ്പെട്ട ശുപാർഷ ട്രായ് കേന്ദ്ര സർക്കാരിന് സമർപ്പിക്കും എന്നാണ് സുചന.