നാലാം സ്ഥാനത്തിനായി നാല് ടീമുകൾ, വിജയിച്ചാൽ മാത്രം പോര, റൺറേറ്റ് മുഖ്യം

Webdunia
ശനി, 31 ഒക്‌ടോബര്‍ 2020 (16:09 IST)
ഐപിഎല്ലിൽ പ്ലേ ഓഫ് മത്സരങ്ങൾ തുടങ്ങാനിരിക്കവെ നിലവിൽ മുംബൈ മാത്രമാണ് പ്ലേ ഓഫിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്. എങ്കിലും ഡൽഹിയും ബാംഗ്ലൂരും ഏറെക്കുറെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ച നിലയിലാണ്. ശേഷിക്കുന്ന മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടിയാൽ ഇരുടീമുകൾക്കും പ്ലേ ഓഫിലെത്താം. എന്നാൽ പ്ലേ ഓഫിൽ നാലാമതായി എത്താൻ ഇക്കുറി മത്സരിക്കുന്നത് നാല് ടീമുകളാണ്.
 
 കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരാണ് നാലാം സ്ഥാനത്തെത്താന്‍ മത്സരിക്കുന്നത്. ഇതിൽ റൺറേറ്റിന്റെ ബലത്തിൽ ഹൈദരാബാദിനാണ് മുൻതൂക്കം. പക്ഷേ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ വിജയിക്കണം എന്ന കടമ്പയും ഹൈദരാബാദിന് മുന്നിലുണ്ട്.
 
അതേസമയം റൺറേറ്റ് കുറവുള്ള കൊൽക്കത്തയ്ക്ക് രാജസ്ഥാനെതിരെ വമ്പന്‍ ജയം നേടുകയും പഞ്ചാബും ഹൈദരാബാദും തോല്‍ക്കുകയും ചെയ്താലേ പ്ലേ ഓഫിലെത്താൻ സാധിക്കുകയുള്ളു. രാജസ്ഥാനെതിരെ തോറ്റതോട് കൂടി ചെന്നൈക്കെതിരായ അടുത്ത കളിയിൽ വിജയിക്കുക മാത്രമല്ല മികച്ച വിജയവും പഞ്ചാബിന് നേടേണ്ടതുണ്ട്. കൂടാതെ ഹൈദരാബാദ് വിജയിക്കാതിരിക്കുകയും വേണം.
 
അതേസമയം രാജസ്ഥാനാകട്ടെ ഇനി കൊൽക്കത്തയ്‌ക്കെതിരെ നടക്കുന്ന മത്സരം വൻ മാർജിനിൽ ജയിക്കുകയും മറ്റ് മത്സരങ്ങളിൽ ഹൈദരാബാദും പഞ്ചാബും പരാജയപ്പെടുകയും വേണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജസ്ഥാൻ പേരിൽ മാത്രം, സത്യത്തിൽ പരാഗ് റോയൽസ്, പ്രധാന കളികളെല്ലാം അസമിൽ, സഞ്ജു പോന്നത് നന്നായി

റണ്ണൗട്ടല്ല, ചതി: എന്നാലും പാകിസ്ഥാനോട് ഇത് വേണ്ടായിരുന്നു, സൽമാൻ ആഘയുടെ വിവാദ റണ്ണൗട്ടിൽ സോഷ്യൽ മീഡിയ

മുസ്തഫിസുറിന് പകരം മുസറബാനി, പിഎസ്എൽ ഒഴിവാക്കി താരം ഐപിഎല്ലിലേക്ക്

കെകെആറിന് കനത്ത തിരിച്ചടി; ഐപിഎൽ 2026-ൽ നിന്ന് ഹർഷിത് റാണ പുറത്ത്

ഐപിഎൽ 2026: ജോഷ് ഹേസിൽവുഡിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിൽ; ഫിറ്റ്നസ് ക്ലിയറൻസ് കാത്ത് ആർസിബി

അടുത്ത ലേഖനം
Show comments