Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ ടീമിൽ കയറുക എന്നത് എളുപ്പമുള്ള കാര്യമല്ല, അവനെ കുറിച്ചോർത്ത് അഭിമാനം: മുംബൈ താരത്തെ പറ്റി മഹേല

Webdunia
തിങ്കള്‍, 19 ഏപ്രില്‍ 2021 (20:59 IST)
എല്ലാ ഐപിഎൽ സീസണുകളിലും മുംബൈയ്‌ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്‌ച്ചവെക്കുന്ന താരമാണ് സൂര്യകുമാർ യാദവ്. കഴിഞ്ഞ 3 ഐപിഎൽ സീസണുകളിലും ടീമിനായി നാനൂറിന് മുകളിൽ റൺസ് നേടാൻ താരത്തിനായിരുന്നു. ദേശീയ ടീമിനായുള്ള അരങ്ങേറ്റത്തിലും മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്.
 
ഇപ്പോളിതാ സൂര്യകുമാർ യാദവിന്റെ ദേശീയ ടീം അരങ്ങേറ്റത്തിൽ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് പരിശീലകനായ മഹേള ജയവർധനെ. അദ്ദേഹത്തെ പറ്റി പറയുന്നതിൽ വളരെയേറെ അഭിമാനമുണ്ട്. അവന്റെ കഠിനാധ്വാനത്തിന് ലഭിച്ച പ്രതിഫലമാണിത്. മികച്ച താരങ്ങളുടെ ഒരു കൂട്ടമായ ഇപ്പോളത്തെ ഇന്ത്യൻ ടീമിൽ ഇടം നേടുക എന്നത് എളുപ്പമല്ല. എന്നാൽ അവരേയെല്ലാം കവച്ചുവെക്കുന്ന പ്രകടനം സൂര്യകുമാറിനായി. 
 
ഏത് പിച്ചിലും തിളങ്ങാന്‍ കഴിവുള്ള താരമാണ് സൂര്യകുമാര്‍. ഓപ്പണറായാലും മൂന്നാം നമ്പറില്‍ കളിച്ചാലും സൂര്യകുമാർ നൽകുന്ന ഫലം വിലയേറിയതാണ് മഹേല വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

19കാരൻ ലമീൻ യമാൽ അച്ഛനാകുന്നു?, പങ്കാളിയായ 21കാരി ഇനസ് ഗർഭിണിയെന്ന് റിപ്പോർട്ട്

ബുമ്ര പുറത്ത്, പകരക്കാരനായി അക്വിബ് നബി, ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം

പട്ടിണി കിടക്കുന്നവന്‍ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ ഡാന്‍സ് കളിക്കാന്‍ ക്ഷണിക്കുന്നത് പോലെ, ബ്രസീലിന്റെ വരവിനെ പരിഹസിച്ച് ബൂട്ടിയ

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

അടുത്ത ലേഖനം
Show comments