Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വളരെയെളുപ്പം ജയിക്കാവുന്ന ടോട്ടലുകളായിരുന്നു, മോശം ബാറ്റിംഗ് മാത്രമാണ് പരാജയകാരണം, തോൽവി ഉൾക്കൊള്ളാനാകുന്നില്ല: വാർണർ

വളരെയെളുപ്പം ജയിക്കാവുന്ന ടോട്ടലുകളായിരുന്നു, മോശം ബാറ്റിംഗ് മാത്രമാണ് പരാജയകാരണം, തോൽവി ഉൾക്കൊള്ളാനാകുന്നില്ല: വാർണർ
, ഞായര്‍, 18 ഏപ്രില്‍ 2021 (15:30 IST)
ഐപിഎല്ലിൽ തുടർച്ചയായ മൂന്നാം തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സൺറൈസേഴ്‌സ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ. തുടർച്ചയായ രണ്ടാം മത്സരത്തിലും 150ന് തൊട്ടുമുകളിലുള്ള സ്കോർ പിന്തുടവെയാണ് ടീം പരാജയപ്പെട്ടത്. ഓപ്പണർമാർ തിളങ്ങുമ്പോഴും തകർന്നടിയുന്ന മധ്യനിരയാണ് ഹൈദരാബാദിന് തലവേദനയാകുന്നത്.
 
ഞങ്ങൾ രണ്ട് പേർ തുടക്കത്തിൽ തന്നെ മികച്ച പ്രകടന‌മാണ് നടത്തിയത്. പക്ഷേ അവസാനം വരെ നിങ്ങൾക്ക് കളിയിൽ തുടരാനാകുന്നില്ലെങ്കിൽ നിങ്ങൾക്ക് വിജയിക്കാനാവില്ല. അതാണ് മത്സരം കാണിച്ചുതരുന്നത്. അവസാനം വരെ ഒരാൾ നിന്നിരുന്നുവെങ്കിൽ കളി വിജയിക്കാമായിരുന്നു. ഈ തോൽവി എങ്ങനെ എടുക്കണം എന്നത് എനിക്കറിയില്ല വാർണർ പറഞ്ഞു.
 
150 ന് തൊട്ടുമുകളിലുള്ള സ്കോറുകൾ എളുപ്പത്തിൽ പിന്തുടർന്ന് ജയിക്കാനാവുന്നതാണ്. എന്നാൽ വളരെ മോശം ബാറ്റിങ് പ്രകടനമാണ് ഞങ്ങൾ നടത്തിയത്. മധ്യനിര വളരെയധികം മെച്ചപ്പെടേണ്ടതായുണ്ട്.ബൗളർമാർ മികച്ച പ്രക‌ടനമാണ് നടത്തിയതെന്നും വാർണർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാംഗ്ലൂർ കിരീടം നേടിയാൽ ഞാൻ ചിലപ്പോൾ തലകറങ്ങി വീണേക്കും: ഡിവില്ലിയേഴ്‌സ്