Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

Virat Kohli: 'പ്രഷർ? വാട്ട് പ്രഷർ?'; പരിഹാസിതനിൽ നിന്ന് അനുഗ്രഹിക്കപ്പെട്ടവനിലേക്ക്

ഗുജറാത്തിനെതിരായ ഈ സീസണിലെ ഫൈനലിൽ കോലിയാണ് കളിയിലെ താരം

Virat Kohli
Virat Kohli

Virat Kohli: ആർസിബിക്കു കിരീടം ലഭിക്കണമെങ്കിൽ വിരാട് കോലി ടീം വിടണമെന്നായിരുന്നു വർഷങ്ങളോളം പരിഹാസം. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2025 ൽ കിരീടത്തിൽ മുത്തം വെച്ച് താൻ ടീമിന്റെ 'നിർഭാഗ്യം' അല്ലെന്ന് കോലി തെളിയിച്ചു. ഇപ്പോൾ ഇതാ തുടർച്ചയായ രണ്ടാം കിരീടവും ! 
 
ഗുജറാത്തിനെതിരായ ഈ സീസണിലെ ഫൈനലിൽ കോലിയാണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ അഞ്ച് വിക്കറ്റും 12 പന്തുകളും ശേഷിക്കെ ബെംഗളൂരു ലക്ഷ്യംകണ്ടു. 
 
42 പന്തുകളിൽ നിന്ന് ഒൻപത് ഫോറും മൂന്ന് സിക്‌സും സഹിതം 75 റൺസുമായി കോലി പുറത്താകാതെ നിന്നു. സമ്മർദ്ദങ്ങളിൽ നിങ്ങൾ കോലിയെ പോലെയാകുക എന്നത് ക്രിക്കറ്റിലെ സാധാരണ പ്രചോദന വാക്കുകളായി മാറിക്കഴിഞ്ഞു. 2025 ലെ ഫൈനലിലും ആർസിബിയുടെ ടോപ് സ്‌കോറർ കോലി തന്നെ. 35 പന്തിൽ 43 റൺസാണ് കോലി അന്ന് നേടിയത്. 
 
ഈ സീസണിൽ 16 കളികളിൽ നിന്നായി 165.85 സ്‌ട്രൈക് റേറ്റിൽ 675 റൺസ് നേടിയ കോലി റൺവേട്ടയിൽ നാലാമനാണ്. അഞ്ച് അർധ സെഞ്ചുറികൾ കോലി ആർസിബിക്കായി നേടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയിപ്പിക്കാതെ കോലി മടങ്ങാനോ?, അമ്പയർ ഔട്ട് വിളിച്ചിട്ടും മടങ്ങിയില്ല, റീപ്ലെയിൽ നോട്ടൗട്ട്, നിരാശനായി ഗിൽ