Vaibhav Sooryavanshi: 'ഇമ്മിണി ബല്യേ കുഞ്ഞ്'; ഐപിഎലിലെ താരമായി 15 കാരൻ
സീസണിൽ 72 സിക്‌സുകളലും 63 ഫോറുകളും വൈഭവ് അടിച്ചുകൂട്ടി
Publish Date: Sun, 31 May 2026 (21:51 IST)
Updated Date: Sun, 31 May 2026 (21:53 IST)
Vaibhav Sooryavanshi: ഐപിഎലിൽ റൺവേട്ടക്കാരിൽ ഒന്നാമനായി രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവൻശി. 16 കളികളിൽ നിന്ന് 237.31 സ്‌ട്രൈക് റേറ്റിൽ 776 റൺസുമായാണ് വൈഭവ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്.
സീസണിൽ 72 സിക്‌സുകളലും 63 ഫോറുകളും വൈഭവ് അടിച്ചുകൂട്ടി. സീസണിലെ ഏറ്റവും ഉയർന്ന സ്‌ട്രൈക് റേറ്റ്, ഏറ്റവും കൂടുതൽ സിക്‌സ്, ഏറ്റവും ഉയർന്ന രണ്ടാമത്തെ ശരാശരി, അൺക്യാപ്ഡ് താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോർ, ഏറ്റവും പ്രായം കുറഞ്ഞ ഓറഞ്ച് ക്യാപ്പ് വിന്നർ തുടങ്ങിയ നേട്ടങ്ങളെല്ലാം വൈഭവ് സൂര്യവൻശിക്കു സ്വന്തം.
റൺവേട്ടയിൽ ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മാൻ ഗിൽ ആണ് രണ്ടാം സ്ഥാനത്ത്. 16 കളികളിൽ നിന്ന് 163.03 സ്‌ട്രൈക് റേറ്റിൽ 732 റൺസ്.