പോവുന്നത് ഹാർദ്ദിക് മാത്രമല്ല, ഒരു സീനിയർ താരവും പുറത്തേക്ക്, നായകസ്ഥാനത്തേക്ക് ബുമ്രയ്ക്കൊപ്പം തിലകും പരിഗണനയിൽ
ഐപിഎല്ലിലെ നിരാശാജനകമായ സീസണിന് പിന്നാലെ ടീമില്‍ വന്‍ അഴിച്ചുപണികള്‍ക്കൊരുങ്ങി മുംബൈ ഇന്ത്യന്‍സ്.
Publish Date: Sun, 31 May 2026 (17:08 IST)
Updated Date: Sun, 31 May 2026 (14:14 IST)
ഐപിഎല്ലിലെ നിരാശാജനകമായ സീസണിന് പിന്നാലെ ടീമില്‍ വന്‍ അഴിച്ചുപണികള്‍ക്കൊരുങ്ങി മുംബൈ ഇന്ത്യന്‍സ്. നിലവിലെ മുംബൈ നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ ടീം വിടുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഒരു സീനിയര്‍ താരത്തെ കൂടി ടീമില്‍ നിന്നും ഒഴിവാക്കാന്‍ മുംബൈ ഇന്ത്യന്‍സ് മാനേജ്മെന്റ് തീരുമാനിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ. അടുത്ത സീസണില്‍ സീനിയര്‍ താരത്തെ പ്ലേയിംഗ് ഇലവനില്‍ നിന്നും ഒഴിവാക്കി മറ്റൊരു റോള്‍ നല്‍കാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം.
2026 സീസണില്‍ ഒന്‍പതാം സ്ഥാനത്തായാണ് മുംബൈ ഇന്ത്യന്‍സ് ഫിനിഷ് ചെയ്തത്. ഇതോടെ ടീമിനെ ഉടച്ചുവാര്‍ക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം.അടുത്ത സീസണില്‍ നായകസ്ഥാനത്തേക്ക് ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇതില്‍ തന്നെ യുവതാരം തിലക് വര്‍മയ്ക്ക് മുന്നറിയിപ്പുണ്ട് എന്നാണ് സൂചനകള്‍.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക